'അവസാനമായി അണ്ണനെ ഒരുനോക്ക് കാണണമെന്നുണ്ടായിരുന്നു, സമാധിയാകുമെന്ന് മുമ്പ് പറഞ്ഞിരുന്നു':ഗോപൻസ്വാമിയുടെ സഹോദരി

'തെങ്ങ് കയറാൻ വന്നയാൾ പറഞ്ഞപ്പോഴാണ് മരണ വിവരം അറിയുന്നത്'

തിരുവനന്തപുരം: മനസുതുറന്ന് ഗോപൻസ്വാമിയുടെ സഹോദരി തങ്കം. അവസാനമായി സഹോദരനെ ഒരുനോക്ക് കാണണമെന്നുണ്ടായിരുന്നുവെന്ന് അവർ റിപ്പോർട്ടറിനോട് പറഞ്ഞു. മരിച്ച വിവരം ആരും അറിയിച്ചില്ല.

തെങ്ങ് കയറാൻ വന്നയാൾ പറഞ്ഞപ്പോഴാണ് മരണ വിവരം അറിയുന്നത്. സ്ലാബ് പൊളിക്കുമ്പോൾ അവസരം കിട്ടിയാൽ കാണാനെത്തുമെന്നും അവർ പറഞ്ഞു. മുത്തച്ഛനും സമാധിയായതാണ്.

താനും സമാധിയാകുമെന്ന് ഗോപൻ മുമ്പ് പറഞ്ഞിരുന്നു. നാല് വർഷമായി തമ്മിൽ ബന്ധമില്ല. മക്കൾ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഗോപന് മറ്റൊരു മകൻ കൂടി ഉണ്ടായിരുന്നുവെന്നും 20 വർഷം മുമ്പ് മരിച്ചുവെന്നും തങ്കം പറഞ്ഞു.

Also Read:

Kerala
നെയ്യാറ്റിൻകര സമാധി കേസ്; ഗോപനെ അടക്കം ചെയ്ത സ്ലാബ് പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചു

അതേസമയം, നെയ്യാറ്റികരയിലെ സമാധി കേസിൽ ഗോപനെ അടക്കം ചെയ്ത സ്ലാബ് പൊളിച്ചു. കല്ലറിൽ മൃതദേഹം ഇരിക്കുന്ന നിലയിലാണ്. അൽപ്പസമയത്തിനകം ഇൻക്വിസ്റ്റ് നടപടികൾ ആരംഭിക്കും. അതിരാവിലെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ലാബ് പൊളിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിരുന്നു. നെയ്യാറ്റിൻകര ഡിവൈഎസ്പിയും, നെടുമങ്ങാട് ഡിവൈഎസ്പിയും സ്ഥലത്തുണ്ട്.

സ്ഥലത്ത് മാധ്യമങ്ങൾക്ക് നിയന്ത്രണം ഏ‌ർപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങൾ 200 മീറ്റർ അകലെ നിൽക്കണമെന്നാണ് പൊലീസ് നിർദേശം. സ്ഥലത്ത് 150ലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നാണ് വിവരം.

Content Highlights: gopan swamy's sister's reaction

To advertise here,contact us