ഡിസിസി ട്രഷററുടെ മരണം; ഐ സി ബാലകൃഷ്ണൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ

അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം

വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ ഐ സി ബാലകൃഷ്ണന്റെയും എൻ ഡി അപ്പച്ചന്റെയും ജാമ്യാപേക്ഷയിൽ കോടതി 18ന് വിധി പറയും. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ്റെ വാദം.

സംഭവത്തിൽ എൻ ഡി അപ്പച്ചനും എൻ എം വിജയനും തമ്മിലുള്ള ഫോൺ റെക്കോർഡ് പ്രോസിക്യൂഷൻ ഹാജരാക്കി. ബാങ്ക് നിയമനത്തിൽ പണം വാങ്ങിയതിൻ്റെ തെളിവുണ്ടെന്നും ഫോൺ സംഭാഷണത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇനി കിട്ടാനുള്ള ഇരുവരുടെയും ഫോണുകൾ മാത്രമാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം. വയനാട്ടിലെ പാർട്ടിക്ക് ലക്ഷങ്ങൾ സംഭാവന ലഭിച്ചിട്ടും വിജയൻ്റെ കടബാധ്യത തീർത്തില്ല. പാർട്ടിക്ക് വേണ്ടിയാണ് വിജയൻ പണം വാങ്ങിയത്. ബാങ്കിൽ ആളുകൾക്ക് ജോലി നൽകാൻ കഴിയാതെയായതോടെ വിജയൻ പ്രതിസന്ധിയായെന്ന് പൊലീസിന് മൊഴി കിട്ടി. ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തിയതും കത്തും തമ്മിൽ വ്യത്യാസം ഇല്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

Also Read:

Kerala
ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു. എന്‍ എം വിജയന്റെ മരണത്തില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ ഐ സി ബാലകൃഷ്ണന്‍ ഒളിവില്‍ പോകുകയായിരുന്നു. എന്നാല്‍ സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ ആണെന്നും ഒളിവില്‍ പോയെന്ന വാര്‍ത്ത വ്യാജമാണെന്നും വിശദീകരിച്ച് ഐ സി ബാലകൃഷ്ണന്‍ വീഡിയോ പങ്കുവെച്ചിരുന്നു.

Content Highlights:Verdict on Bail plea of IC Balakrishnan at 18th

To advertise here,contact us