ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണം; ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ഇതിനിടെ കേസിൽ ആത്മഹത്യയും അനുബന്ധ കേസുകളുടെ അന്വേഷണവും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയ കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനും ഇന്ന് നി‍ർണായകം. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധിപറയും. വിധിപറയുന്നതിന് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ പങ്കെടുത്തിരുന്നു. ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ നിർണായ സാക്ഷി സ്വാധീനിക്കപ്പെട്ടതായി സംശയമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ആയിരം പേരുള്ള കേസ് ഡയറി കോടതി പരിശോധിച്ചു.

മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടാൽ പ്രതികൾക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. ഇതിനിടെ കേസിൽ ആത്മഹത്യയും അനുബന്ധ കേസുകളുടെ അന്വേഷണവും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

ആത്മഹത്യാ പ്രേരണ കേസിൽ പ്രതി ചേർത്തതോടെ ഐ സി ബാലകൃഷ്ണൻ ഒളിവിലായിരുന്നു. എന്നാൽ ഒളിവിൽ പോയതല്ലെന്നും സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കർണാടകയിൽ ആയിരുന്നുവെന്നും വിശദീകരിച്ച് ഐ സി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. എന്നാൽ ഐ സി ബാലകൃഷ്ണൻ ഒളിവിൽ ആണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിക്കുകയായിരുന്നു. അറസ്റ്റ് വാറണ്ട് ഉള്ളയാൾ ഒളിവിൽ പോകേണ്ടി വരും. അത് സ്വാഭാവികമാണ് എന്നായിരുന്നു പ്രതികരണം.

Also Read:

Kerala
നെടുമങ്ങാട് അപകടം: സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടിയ ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍

ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു. എൻ എം വിജയന്റെ മരണത്തിൽ പ്രതി ചേർത്തതിന് പിന്നാലെയാണ് ഐ സി ബാലകൃഷ്ണൻ ഒളിവിൽ പോയത്. എന്നാൽ സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കർണാടകയിൽ ആണെന്നും ഒളിവിൽ പോയെന്ന വാർത്ത വ്യാജമാണെന്നും വിശദീകരിച്ച് ഐ സി ബാലകൃഷ്ണൻ വീഡിയോ പങ്കുവെച്ചിരുന്നു.

Content Highlights: Judgment on IC Balakrishnan's anticipatory bail application today

To advertise here,contact us