സിപിഐഎമ്മിനെതിരെ പരോക്ഷ വിമർശനം; ഫേസ്ബുക്ക് പോസ്റ്റുമായി പാലക്കാട് ജില്ലാ സെക്രട്ടറിയുടെ സഹോദരൻ

വഴിയെ പോകുന്നവർക്കെല്ലാം അം​ഗത്വവും സ്ഥാനമാനവും നൽകുന്ന അവസ്ഥ സിപിഐഎമ്മിലുള്ളത് ദുഃഖകരമാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിൻ്റെ സഹോദൻ ഇ എൻ അജയ കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

പാലക്കാട്: വഴിയെ പോകുന്നവർക്കെല്ലാം അം​ഗത്വവും സ്ഥാനമാനവും നൽകുന്ന അവസ്ഥ സിപിഐഎമ്മിലുള്ളത് ദുഃഖകരമാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിൻ്റെ സഹോദൻ ഇ എൻ അജയ കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. പാർട്ടിയുടെ മുൻഗാമികളേയും മുൻകാല ചരിത്രത്തേയും മനസിലാക്കാൻ ശ്രമിക്കാത്തവർ ഉണ്ടാകുമ്പോൾ അധികാരം നഷ്ടമാവുമ്പോൾ മറ്റ് പാർട്ടികൾ നോക്കി പോകുമെന്ന മുന്നറിയിപ്പും ഇ എൻ അജയ കുമാർ പോസ്റ്റിലൂടെ നൽകുന്നുണ്ട്.

ചരിത്രത്തെക്കുറിച്ച് കാലത്തിൻ്റെ വെല്ലുവിളികളെക്കുറിച്ച് ബോധ്യമുണ്ടായാൽ മാത്രമെ മുന്നോട്ട് യാത്ര സുഗമമാകുവെന്നും അജയ കുമാർ ചൂണ്ടിക്കാണിക്കുന്നു. ദേശാഭിമാനി ചീഫ് സബ് എഡിറ്ററും റിപ്പോർട്ടറുമായിരുന്നു ഇ എൻ അജയ കുമാർ. 'എവിടെയെല്ലാം മർദ്ദകരുണ്ടോ എവിടെല്ലാം ചൂഷകരുണ്ടോ അവിടെല്ലാം ചെന്ന് വിരിച്ചത് ചെങ്കൊടിയാണല്ലോ' എന്ന വിപ്ലവ​ഗാനം പാട്ടിനൊപ്പമാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

Also Read:

Kerala
ജീവന് ഭീഷണിയുണ്ട്, സ്ത്രീത്വത്തെ അപമാനിച്ചതിനടക്കം കേസെടുക്കണം; കലാ രാജു

ദേശാഭിമാനി ഏരിയാ ലേഖകനായിരുന്നിട്ടും പാർട്ടി മെമ്പർഷിപ്പ് ലഭിക്കാതിരുന്ന കാലത്തെയും പോസ്റ്റിൽ ഇ എൻ അജയ കുമാർ അനുസ്മരിക്കുന്നുണ്ട്. ഞാൻ പാർട്ടി അംഗമായത് റോഡിലൂടെ നടന്നു പോകുമ്പോൾ കണ്ട പാർട്ടി ആപ്പീസിൽ കയറി യാചിച്ച് നേടിയതല്ല എന്ന പരാമർശവും പോസ്റ്റിലുണ്ട്. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാൽ അപമാനിക്കപ്പെടുകയും അയാൾക്ക് ഭ്രാന്താണെന്ന് പറയുകയും ചെയ്യുമെന്നും പോസ്റ്റിൽ വിമർശനമുണ്ട്. ഷു​ഗർ ഫാക്ടറി തൊഴിലാളികളുമായി ചേർന്ന് ഷു​ഗർ ഫാക്ടറി ബ്രാഞ്ച് ബ്രാഞ്ച് ആരംഭിച്ചതും അതുവഴി പാർട്ടി മെമ്പർഷിപ്പിലേയ്ക്ക് എത്തിയതും പോസ്റ്റിലൂടെ ഇ എൻ അജയകുമാർ ഓർമ്മിപ്പിക്കുന്നുണ്ട്.

ഇ എൻ അജയ കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം

പാർട്ടി അംഗത്വം -2ഞാൻ പാർട്ടി അംഗമായത് റോഡിലൂടെ നടന്നു പോകുമ്പോൾ കണ്ട പാർട്ടി ആപ്പീസിൽ കയറി യാചിച്ച് നേടിയതല്ല.എൻ്റെ അപ്പന് കരിമ്പ് കൃഷിയായിരുന്നു. വടകരപ്പതി പഞ്ചായത്തിലെ മേനോൻപാറയിൽ പ്രവർത്തിച്ചിരുന്നു ചിറ്റൂർ ഷുഗർ ഫാക്ടറിക്കാണ് കരിമ്പ് നൽകിയിരുന്നത്. ദേശാഭിമാനിയുടെ ഏരിയ ലേഖകനായിട്ടും എനിക്ക് പാർട്ടി അംഗത്വം തന്നില്ല.കരിമ്പ് വെട്ടിയെടുത്ത് ഷുഗർ ഫാക്ടറിയിലെത്തിക്കുന്ന ലോറിയിൽ കയറി കരിമ്പിൻ്റെ തൂക്കം നോക്കി ബില്ലും ലോറിയുമായി തിരിച്ചുവരണം. അങ്ങനെ 10 മുതൽ 15 ലോഡ് വരെ ഫാക്ടറിയിലെത്തിക്കും. ആ സമയത്ത് എന്നെ പോലെ തന്നെ പാർട്ടി അംഗത്വം കിട്ടാത്ത 12 ഓളം പേർ ഫാക്ടറി ജീവനക്കാരായി ഉണ്ടായിരുന്നു. അവർ എൻ്റെ അടുത്ത സഖാക്കളായി മാറി. അവരുമായി ചേർന്ന് ഷുഗർ ഫാക്ടറി ബ്രാഞ്ച് തുടങ്ങി. അങ്ങനെ സി പി എം ഷുഗർ ഫാക്ടറി ബ്രാഞ്ചിലൂടെയാണ് പാർട്ടി അംഗത്വത്തിലേക്കെത്തിയത്.ഇത്തരം പരിശ്രമങ്ങളൊന്നും ഇന്നു വേണ്ട. വഴിയേ പോകുന്നവർക്കെല്ലാം അംഗത്വവും സ്ഥാനമാനങ്ങളും നൽകുന്ന അവസ്ഥയുണ്ട് എന്നതാണ് ദുഃഖകരം.ഇനി ഇക്കാര്യങ്ങൾ ചൂണ്ടികാണിച്ചാൽ അപമാനിക്ക പ്പെടും. മാത്രമല്ല അയാൾക്ക് ഭ്രാന്താണെന്ന് പറയുകയും ചെയ്യും. മുൻഗാമികളേയും മുൻകാല ചരിത്രത്തേയും മനസിലാക്കാൻ ശ്രമിക്കാത്തവർ ഉണ്ടാകുമ്പോൾ അധികാരം നഷ്ടമാവുമ്പോൾ മറ്റ് പാർട്ടികൾ നോക്കി പോകുംചരിത്രത്തെക്കുറിച്ച് കാലത്തിൻ്റെ വെല്ലുവിളികളെക്കുറിച്ച് ബോധ്യമുണ്ടായാൽ മാത്രമെ മുന്നോട്ട് യാത്ര സുഗമമാകു

Content Highlights: E N Suresh Babu brother criticises cpm in his facebook post

To advertise here,contact us