പ്രകൃതിരമണീയം; പത്ത് പേർക്ക് ഒരുമിച്ച് നിൽക്കാം; കൊട്ടക്കാമ്പൂരിൽ ഹോംസ്‌റ്റേ തുടങ്ങി അഭിമന്യുവിന്റെ കുടുംബം

അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്റെയും ജ്യേഷ്ഠന്‍ പരിജിത്തിന്റെയും അദ്ധ്വാനത്താലാണ് ഹോംസ്റ്റേയുടെ നിര്‍മാണം പൂര്‍ത്തിയായതെന്ന് ബിനീഷ് പറഞ്ഞു

കൊട്ടക്കാമ്പൂര്‍: മഹാരാജാസില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബം ഹോംസ്‌റ്റേ ആരംഭിച്ച വിവരം പങ്കുവെച്ച് ബിനീഷ് കോടിയേരി. കൊട്ടക്കാമ്പൂരില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ പ്രകൃതിരമണീയമായ ഒരിടത്താണ് ഹോംസ്‌റ്റേ എന്ന് ബിനീഷ് പറഞ്ഞു. ഹോംസ്‌റ്റേയുടെ ചിത്രങ്ങളും ബിനീഷ് പങ്കുവെച്ചു.

അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്റെയും ജ്യേഷ്ഠന്‍ പരിജിത്തിന്റെയും അദ്ധ്വാനത്താലാണ് ഹോംസ്റ്റേയുടെ നിര്‍മാണം പൂര്‍ത്തിയായതെന്ന് ബിനീഷ് പറഞ്ഞു. വട്ടവട അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. വട്ടവടയില്‍ പുതിയതായി നിരവധി റിസോര്‍ട്ടുകളും ഹോംസ്റ്റേകളും വ്യാപാരസ്ഥാപനങ്ങളും ആരംഭിച്ചിട്ടുണ്ട്. ടൂറിസം പ്രധാന വരുമാനമാര്‍ഗങ്ങളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. തദ്ദേശീയര്‍ക്കും ടൂറിസംരംഗത്ത് തൊഴിലവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു.

ബിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയ സഖാവ് അഭിമന്യുവിന്റെ കുടുംബാംഗങ്ങള്‍ കൊട്ടക്കാമ്പൂരിലെ സ്ഥലത്ത് ചെറിയൊരു ഹോംസ്റ്റേ ആരംഭിച്ചു. കൊട്ടക്കാമ്പൂരില്‍ നിന്നും ഒന്നര കിലോമീറ്ററകലെ പ്രകൃതീരമണീയമായ ഒരിടത്ത് ആണ് ഹോംസ്റ്റേ സ്ഥിതിചെയ്യുന്നത്. 10 പേര്‍ക്ക് താമസിക്കുവാനുള്ള സൗകര്യം ആണ് ഈ ഹോംസ്റ്റേയിലുള്ളത്. അടുക്കള സൗകര്യവും ഇവിടെ ലഭ്യമാണ്.

അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്റെയും ജ്യേഷ്ഠന്‍ പരിജിത്തിന്റെയും അദ്ധ്വാനത്താലാണ് ഹോംസ്റ്റേയുടെ നിര്‍മാണം പൂര്‍ത്തിയായത്.

മൂന്നാറിലെ തിരക്കില്‍നിന്നകന്ന് ശാന്തമായി താമസിക്കുവാന്‍ പറ്റിയ സ്ഥലമായ വട്ടവട അതിവേഗമാണ് മാറിക്കൊണ്ടിരിക്കുന്നത്. നിരവധി റിസോര്‍ട്ടുകളും ഹോംസ്റ്റേകളും വ്യാപാരസ്ഥാപനങ്ങളും അവിടെ പുതിയതായി ആരംഭിച്ചിട്ടുണ്ട്. ടൂറിസം പ്രധാന വരുമാനമാര്‍ഗങ്ങളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. തദ്ദേശീയര്‍ക്കും ടൂറിസംരംഗത്ത് തൊഴിലവസരങ്ങള്‍ ലഭിക്കുന്നുണ്ട്. വട്ടവടയിലെ തണുപ്പും മഞ്ഞും ചോലാ നാഷണല്‍പാര്‍ക്കും പച്ചക്കറിപ്പാടങ്ങളും നിഷ്‌കളങ്കരായ ഗ്രാമീണരും തീര്‍ച്ചയായും നല്ലൊരു അനുഭവം സമ്മാനിക്കും.

ഹോംസ്റ്റേയുടെ ചിത്രങ്ങള്‍ നല്‍കുന്നു. പരിജിത്തിന്റെ മൊബൈല്‍ നമ്പര്‍: 8281645817

Content Highlights- Family of abhimanyu start home stay in kottakkamboor

To advertise here,contact us