പാലക്കാട് മദ്യ നിർമ്മാണശാല; സർക്കാർ തീരുമാനം പിൻവലിക്കമെന്ന് ഓർത്തഡോക്സ് സഭ മദ്യവർജ്ജന സമിതി

ഒരു വശത്ത് മദ്യവിരുദ്ധത പറയുകയും മറുവശത്ത് ആവശ്യാനുസരണം മദ്യം ലഭിക്കുന്ന നടപടികൾക്ക് സർക്കാർ ആക്കം കൂട്ടുകയും ചെയ്യുന്നുവെന്നാണ് വിമർശനം

പാലക്കാട്: ജില്ലയിൽ മദ്യ നിർമ്മാണശാല അനുവദിക്കരുതെന്ന് ഓർത്തഡോക്സ് സഭ മദ്യവർജ്ജന സമിതി. സർക്കാർ തീരുമാനം പിൻവലിക്കമെന്ന് സമിതി എക്സിക്യൂട്ടിവ് കമ്മറ്റിയാണ് ആവശ്യപ്പെട്ടത്. ഒരു വശത്ത് മദ്യവിരുദ്ധത പറയുകയും മറുവശത്ത് ആവശ്യാനുസരണം മദ്യം ലഭിക്കുന്ന നടപടികൾക്ക് സർക്കാർ ആക്കം കൂട്ടുകയും ചെയ്യുന്നുവെന്നാണ് വിമർശനം.

Also Read:

Kerala
കഞ്ചിക്കോട് മദ്യനിർമ്മാണ ശാല അനുവദിച്ച മന്ത്രിസഭാ തീരുമാനം ദുരൂഹം; അഴിമതി അനുവദിക്കില്ലെന്ന് വി ഡി സതീശൻ

മദ്യലഭ്യത കുറയ്ക്കും എന്ന പ്രഖ്യാപിത നയത്തിൽ നിന്നും സർക്കാർ വ്യതിചലിച്ച് ജനങ്ങളോട് വിശ്വാസ വഞ്ചന കാണിക്കുന്നുവെന്നും സമിതി കുറ്റപ്പെടുത്തി. മനുഷ്യരുടെ മദ്യാസക്തി എന്ന ബലഹീനതയെ സർക്കാർ ചൂഷണം ചെയ്യുകയാണ്. അനുമതി പിൻവലിച്ചില്ലങ്കിൽ സമരപരിപാടികൾ ആലോചിക്കുമെന്നും ഓർത്തഡോക്സ് സഭ മദ്യവർജ്ജന സമിതി അറിയിച്ചു.

Content Highlights: orthodox sabha against kanjikode brewery

To advertise here,contact us