കൊല്ലം കടയ്ക്കലിൽ ഗർഭിണിയായ 19കാരി ജീവനൊടുക്കിയ നിലയിൽ; ഭർത്താവ് ഒളിവിൽ

രണ്ടുമാസം മുൻപാണ് പുനയം സ്വദേശിയായ മാഹിനെ പെൺകുട്ടി വിവാഹം കഴിച്ചത്

കൊല്ലം: കടയ്ക്കലിൽ 19കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ പാട്ടിവളവ് ചരുവിളപുത്തൻ വീട്ടിൽ ശ്രുതിയാണ് മരിച്ചത്. രണ്ടുമാസം മുൻപാണ് പുനയം സ്വദേശിയായ മാഹിനെ പെൺകുട്ടി വിവാഹം കഴിച്ചത്. ശ്രുതി ഒരുമാസം ഗർഭിണിയാണ്.

Also Read:

Kerala
വയനാട്ടിൽ മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി സ്ത്രീയെ ബലാത്സംഗത്തിനിരയാക്കി; പരാതി നൽകി അതിജീവിത

ഇന്നലെ രാത്രി ഒമ്പതരമണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ശ്രുതിയെ കണ്ടെത്തുകയായിരുന്നു. കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രുതിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ മാഹിൻ ആശുപത്രിയിൽ നിന്ന് ഒളിവിൽ പോയി. മയക്കുമരുന്ന് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് മാഹിൻ.

Content Highlights: nineteen-year-old pregnant woman died in Kadakkal

To advertise here,contact us