ഗർഭിണിയെ വീട് കയറി ആക്രമിച്ച കേസ്; പ്രതിയെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

ചന്തേര പൊലീസിനെതിരെയാണ് കുടുംബം പരാതി നൽകിയത്

കാസർഗോഡ്: ഗർഭിണിയെ വീട് കയറി ആക്രമിച്ച കേസിൽ പ്രതിയെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം. ചന്തേര പൊലീസിനെതിരെയാണ് കുടുംബം പരാതി നൽകിയത്. ഗർഭിണിയായ യുവതിയെ ആക്രമിച്ചിട്ടും പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയെന്നാണ് പരാതി. പ്രതിയായ നൗഫലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടെന്നും യുവതി പറയുന്നു. ജാമ്യത്തിൽ ഇറങ്ങിയ നൗഫൽ വധഭീഷണി മുഴക്കിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും ആരോപണമുണ്ട്.

Also Read:

Kerala
വിദ്യാർത്ഥി അധ്യപകനെ ഭീഷണിപ്പെടുത്തിയ സംഭവം; ദൃശ്യങ്ങൾ പ്രചരിച്ചതിൽ അന്വേഷണം നടത്താൻ മന്ത്രിയുടെ നിർദ്ദേശം

Content highlights- It is alleged that the accused is being protected by the police in the case of assaulting a pregnant woman

To advertise here,contact us