നിയമനത്തിനായി പണം വാങ്ങിയിട്ടില്ലെന്ന് ഐസി ബാലകൃഷ്ണൻ; ചോദ്യം ചെയ്യൽ നാളെയും തുടരും

സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്ന് അന്വേഷണ സംഘത്തിന് ഐ സി ബാലകൃഷ്ണൻ മൊഴി നൽകി

വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയന്റേയും മകന്റേയും മരണത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ബാങ്കുകളിലെ നിയമനത്തിനായി പണം വാങ്ങിയെന്ന ആരോപണം എംഎൽഎ നിഷേധിച്ചു. സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്ന് അന്വേഷണ സംഘത്തിന് ഐ സി ബാലകൃഷ്ണൻ മൊഴി നൽകി. ചോദ്യം ചെയ്യൽ നാളെയും തുടരും.

ശനിയാഴ്ച അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുമ്പിൽ ഹാജരാകുമെന്നായിരുന്നു എംഎൽഎ അറിയിച്ചിരുന്നത്. താൻ ഒളിവിൽ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും കോടതി കഴിഞ്ഞ ദിവസം മുൻകൂ‍ർ ജാമ്യം അനുവദിച്ചിരുന്നു. കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്.

Also Read:

Kerala
കഠിനംകുളം ആതിര കൊലക്കേസ്; പ്രതി പിടിയിൽ; വിഷം കഴിച്ചെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻകൂർ ജാമ്യഹർജിയിൽ വിധി പ്രസ്താവിക്കുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് നേരത്തെ കോടതി നിർദേശിച്ചിരുന്നു. പ്രതികളുടെ കേസിലെ പങ്കാളിത്തം വ്യക്തമാകുന്ന ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ നിർണായക സാക്ഷി സ്വാധീനിക്കപ്പെട്ടതായി സംശയമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.

Content Highlights: IC Balakrishnan Questioning is Over Today on N M Vijayan Death

To advertise here,contact us