സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി സുരേഷ്ബാബു തുടരും

ഇത് രണ്ടാം തവണയാണ് സുരേഷ് ബാബു ജില്ലാ സെക്രട്ടറിയാവുന്നത്

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ എൻ സുരേഷ്ബാബു തുടരും. ഇത് രണ്ടാം തവണയാണ് സുരേഷ് ബാബു ജില്ലാ സെക്രട്ടറിയാവുന്നത്. ചിറ്റൂരിൽ നടക്കുന്ന സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനമാണ് സുരേഷ് ബാബുവിനെ വീണ്ടും തിരഞ്ഞെടുത്തത്.

എട്ട് പുതുമുഖങ്ങളാണ് പുതിയതായി തിരഞ്ഞെടുത്ത പുതിയ ജില്ലാ കമ്മിറ്റിയിൽ ഇടം നേടിയത്. ആർ.ജയദേവൻ, എൻ സരിത, സി പി പ്രമോദ്, എൻ ബി സുഭാഷ്, ടി കെ അച്യുതൻ, ടി കണ്ണൻ, ഗോപാലകൃഷ്ണൻ, സി ഭവദാസ് എന്നിവരാണ് ജില്ലാകമ്മിറ്റിയിലെ പുതു മുഖങ്ങൾ. അതേ സമയം നിലവിലെ ജില്ലാ കമ്മിറ്റിയിൽ നിന്നും അഞ്ച് പേരെ ഒഴിവാക്കിയിട്ടുണ്ട്. ടി എൻ കണ്ടമുത്തൻ, എ അനിതാനന്ദൻ, ഗിരിജാ സുരേന്ദ്രൻ, വിനയകുമാർ, വി കെ ജയപ്രകാശ് എന്നിവരെയാണ് ഒഴിവാക്കിയത്. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Also Read:

Kerala
നീയിതൊന്ന് ഉപയോ​ഗിച്ച് നോക്ക്, നല്ല ധൈര്യം കിട്ടും: 22-ാം വയസ്സിൽ ലഹരി ഉപയോഗം തുടങ്ങിയ അനുഭവം പറഞ്ഞ് യുവാവ്

നേരത്തെ അച്ചടക്ക നടപടി നേരിട്ട പി ശശിയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്. പാർട്ടി നടപടി നേരിട്ട മുൻ എംഎൽഎ പി കെ ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജില്ലാ സമ്മേളനത്തിൽ ആവശ്യം ഉയർന്നിരുന്നു. ഗുരുതരമായ പിഴവുകൾ ശശിയുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടും ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാത്തത് ശരിയല്ലെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി. പൊതു ചർച്ചയ്ക്ക് ഇടയിലായിരുന്നു പ്രതിനിധികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ശശിക്കെതിരെ പാർട്ടി നേരത്തെ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ ജില്ലയിൽ വിഭാഗീയത ഉണ്ടാവുമായിരുന്നില്ലെന്ന അഭിപ്രായവും ചർച്ചയുടെ ഭാഗമായി ഉയർന്നിരുന്നു. പി കെ ശശിയെ കെടിഡിസി, സിഐടിയു ജില്ലാ പ്രസിഡന്റ് പദവികളില്‍ നിന്നും നീക്കണമെന്ന ആവശ്യം നേരത്തെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം തീരുമാനിക്കാന്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ സംസ്ഥാന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും ജില്ലയില്‍ നിലപാട് എടുക്കാനായിരുന്നു നേതൃത്വത്തിന്റെ നിര്‍ദേശം.

നെല്ലിന്റെ സംഭരണ തുക വിതരണത്തില്‍ പാളിച്ചകള്‍ സംഭവിച്ചതില്‍ സര്‍ക്കാരിനെതിരെയും ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ വിവാദപ്രസ്താവനകള്‍ നടത്തിയ സംസ്ഥാന കമ്മിറ്റി അംഗമായ എന്‍ എന്‍ കൃഷ്ണദാസ് സ്വയം തിരുത്തി, മുതിര്‍ന്ന നേതാവിന്റെ പക്വത കാണിക്കണമെന്നും വിമര്‍ശനമുയർന്നിരുന്നു

Also Read:

Kerala
ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി 'കാഞ്ഞിരക്കായ' കഴിച്ചു; പിന്നാലെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവ് മരിച്ചു

മൂന്നു ദിവസങ്ങളിലായി നടന്ന പ്രതിനിധി സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി, കെ കെ ശൈലജ, എളമരം കരീം, കെ.രാധാകൃഷ്‌ണൻ എംപി, സി എസ്‌ സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗങ്ങളായ ടി.പി രാമകൃഷ്ണൻ, കെ കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, പുത്തലത്ത്‌ ദിനേശൻ, പി കെ ബിജു, എം സ്വരാജ്‌ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്.

content highlight- Suresh Babu will continue as Palakkad District Secretary

To advertise here,contact us