മാണി സി കാപ്പന്‍ എംഎല്‍എയുടെ വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം; ഡിജിപിക്ക് പരാതി

കടമ്പനാട് കല്ലുകുഴി കവലയ്ക്ക് സമീപം കടമ്പനാട്-മലനട റോഡില്‍വെച്ചായിരുന്നു അപകടം

കോട്ടയം: മാണി സി കാപ്പന്‍ എംഎല്‍എയുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹതയെന്ന് ആരോപണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഡിജിപിക്ക് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി പരാതി നല്‍കി. ഇന്നലെ ഉച്ചയോടുകൂടി പത്തനംതിട്ടയില്‍ വെച്ചാണ് എംഎല്‍എയുടെ വാഹനം അപകടത്തില്‍പ്പെട്ടത്.

വാഹനത്തിന്റെ മുന്‍വശത്തെ ടയര്‍ ഊരി തെറിച്ചാണ് അപകടമുണ്ടായത്. കാറിന് മറ്റ് തകരാറുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് എംഎല്‍എയുടെ ഡ്രൈവര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

Also Read:

Kerala
വീണ്ടും ജീവനെടുത്ത് കടുവ; വയനാട്ടില്‍ സ്ത്രീ കൊല്ലപ്പെട്ടു

കടമ്പനാട് കല്ലുകുഴി കവലയ്ക്ക് സമീപം കടമ്പനാട്-മലനട റോഡില്‍വെച്ചായിരുന്നു അപകടം. എംഎല്‍എ കാറില്‍ ഉണ്ടായിരുന്നില്ല. എംഎല്‍എയെ ചക്കുവള്ളിഭാഗത്ത് ഇറക്കിയ ശേഷം കാര്‍ തിരിച്ച് പാലായിലേക്ക് വരികയായിരുന്നു.

Content Highlights: Allegations of mystery in Mani C Kappan MLA's car accident

To advertise here,contact us