കടമറ്റത്ത് ട്രാവലർ മറിഞ്ഞുണ്ടായ വാഹനാപകടം; ഒരാളുടെ നില ​ഗുരുതരം; പരിക്കേറ്റവർ ചികിത്സയില്‍

എറണാകുളം കടമറ്റത്തെ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ​ഗുരുതരമായി തുടരുന്നു

കൊച്ചി: എറണാകുളം കടമറ്റത്തെ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ​ഗുരുതരമായി തുടരുന്നു. പരിക്കേറ്റവരിൽ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ട്രാവലര്‍ മറിയുകയായിരുന്നു. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.

Also Read:

Kerala
ചേന്ദമംഗലം കൂട്ടക്കൊലപാതകം; ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ മറിയുകയായിരുന്നു. ട്രാവലറില്‍ ഒന്‍പത് പേരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ മറ്റൊരു അപകടമുണ്ടായി. ഈ അപകടത്തില്‍ പരിക്കേറ്റയാളെയും കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Content Highlights : ernakulam kadamattathu accident, one in critical condition

To advertise here,contact us