വയനാടിന് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും

42 കിലോമീറ്റർ മാരത്തണില്‍ ഡോ കെ എം എബ്രഹാം

മുംബൈ മാരത്തണില്‍ കേരള മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ എം എബ്രഹാം 42 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കി. റണ്‍ ഫോര്‍ വയനാട് എന്നു രേഖപ്പെടുത്തിയ ജെഴ്സി അണിഞ്ഞാണ് അദ്ദേഹം ഓടിയത്.

വയനാട്ടില്‍ കനത്ത നാശം വിതച്ച ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരകളായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗണ്‍ഷിപ്പുകളുടെ നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്‍സിയായ കിഫ് കോണിന്റെ ചെയര്‍മാന്‍ കൂടിയാണ് കെ എം എബ്രഹാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള അക്കൗണ്ട് നമ്പര്‍ അച്ചടിച്ച പതാകയും ബാനറും അദ്ദേഹം ഓട്ടത്തില്‍ ഉപയോഗിച്ചു. വയനാടിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളും അദ്ദേഹം പിന്നീട് വിശദീകരിച്ചു. നഷ്ടപരിഹാരം നല്‍കുക മാത്രമല്ല, ടൗണ്‍ഷിപ്പും സര്‍ക്കാര്‍ നിര്‍മിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read:

Kerala
ടൂറിസം മേഖലയ്ക്ക് പുതിയ സ്റ്റാർട്ടപ്പ് ആശയങ്ങൾ;ധാരണാപത്രം ഒപ്പിട്ട് കേരള ടൂറിസം വകുപ്പും സ്റ്റാർട്ടപ്പ് മിഷനും

68 വയസ്സുള്ള ഡോ. കെ എം എബ്രഹാം രണ്ടാംതവണയാണ് മാരത്തണിന്റെ ഭാഗമായത്. 11 തവണ മുംബൈയിലും ഒരിക്കല്‍ ദക്ഷിണാഫ്രിക്കയിലും ഹാഫ് മാരത്തണിന്റെയും ഭാഗമായിട്ടുണ്ട്.

Content Highlights: kiifb ceo dr km abraham runs for wayanad victims mumbai full marathon

To advertise here,contact us