'മലയോര മേഖലയിലെ പ്രശ്നങ്ങൾ കൂട്ടായി പരിഹരിക്കാം, വേദനയിൽ പങ്കുചേരാം,' റിപ്പബ്ലിക്ക് ദിന പ്രസംഗത്തിൽ വനംമന്ത്രി

മലയോര മേഖലയിലെ ജനങ്ങളുടെ ദുരിതം പരാമർശിച്ച് വനംമന്ത്രി എ കെ ശശീന്ദ്രന്റെ റിപ്പബ്ലിക്ക് ദിന പ്രസംഗം

വയനാട്: വന്യജീവി ആക്രമണം അടക്കം നിരവധി പ്രശ്നങ്ങൾ നേരിടുന്ന മലയോര മേഖലയിലെ ജനങ്ങളുടെ ദുരിതം പരാമർശിച്ച് വനംമന്ത്രി എ കെ ശശീന്ദ്രന്റെ റിപ്പബ്ലിക്ക് ദിന പ്രസംഗം. മലയോര മേഖലയിലെ പ്രശ്നങ്ങൾ ഐക്യബോധ്യത്തോടെ കൂട്ടായി പരിഹരിക്കാമെന്നും ആ മനുഷ്യരുടെ വേദനയിൽ നമുക്ക് പങ്കുചേരാം എന്നുമായിരുന്നു മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞത്.

വയനാട് ദുരന്തഭൂമിയിൽ കേരളത്തിലെ മനുഷ്യർ പ്രകടിപ്പിച്ച ഐക്യത്തെയും മന്ത്രി പ്രത്യേകം പരാമർശിച്ചു. പ്രതീക്ഷിച്ച കേന്ദ്രങ്ങളിൽ നിന്ന് സഹായം ലഭിച്ചില്ലെങ്കിലും സർക്കാർ അവർക്കൊപ്പമെന്നും മന്ത്രി ഉറപ്പ് നൽകി. ഭരണഘടനയാണ് മൂല്യങ്ങൾ സംരക്ഷിക്കുന്നതിൻ്റെ വഴികാട്ടിയെന്നും കണ്ണും കാതും തുറന്ന് ഭരണഘടനാ സംരക്ഷണത്തിൻ്റെ കാവലാളുകളാകാനും മന്ത്രി ആഹ്വാനം ചെയ്തു

അതേസമയം, പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയ്ക്കായുള്ള ഇന്നത്തെ തിരച്ചിൽ ആരംഭിച്ചു. എട്ട് പേരടങ്ങുന്ന എട്ട് സംഘവും, 20 പേരടങ്ങുന്ന ആർആർടി സംഘവുമാണ് ഇന്നത്തെ തിരച്ചിലിന്റെ ഭാഗമാകുന്നത്. കടുവയെ കണ്ടാൽ മയക്കുവെടി വെക്കാനാണ് തീരുമാനം. ബേസ് ക്യാമ്പിൽ ആളുകൾക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.

Also Read:

Kerala
എറണാകുളത്ത് സിപിഐഎം ജീർണതയുടെ പിടിയിൽ; ചിലർ വ്യക്തിപരമായ ധന സമാഹരണത്തിന് പിന്നാലെ:വിമർശിച്ച് എംവി ഗോവിന്ദൻ

കടുവ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വനംമന്ത്രി എ കെ ശശീന്ദ്രന്‍റെ നേതൃത്വത്തിൽ വയനാട്ടിൽ ഇന്ന് ഉന്നതതല യോഗവും ചേരും. നരഭോജി കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട നടപടികൾ യോഗം വിലയിരുത്തും. പ്രതിഷേധ സാഹചര്യവും ചർച്ചയാകും. രാവിലെ 11-ന് വയനാട് കളക്ടറേറ്റിൽ ആണ് യോഗം. ജില്ലാ കളക്ടർ, പൊലീസ് മേധാവി, വിവിധ ഡിഎഫ്ഒമാർ എന്നിവർ ഉന്നതതല യോഗത്തിൽ പങ്കെടുക്കും.

Content Highlights: AK Saseendran about wildlife attack at republic day speech

To advertise here,contact us