'പൊലീസ് സേനയിലെ എന്‍റെ അവസാനത്തെ റിപ്പബ്ലിക് ദിനം, ഈ സമയത്തെ പത്മശ്രീ ഭാഗ്യം'; ഐ എം വിജയൻ

ഇന്നലെയാണ് ഐ എം വിജയന് പത്മശ്രീ പുരസ്കാരം പ്രഖ്യാപിച്ചത്

മലപ്പുറം: പത്മശ്രീ ലഭിച്ചതിൽ അതിയായ സന്തോഷമെന്നും ഈ നേട്ടം കേരളത്തില ഫുട്ബോൾ പ്രേമികൾക്കായി സമർപ്പിക്കുന്നുവെന്നും ഐ എം വിജയൻ. പൊലീസ് സേനയിലെ അവസാനത്തെ റിപ്പബ്ലിക് ദിനമാണ് ഇപ്രാവശ്യത്തേതെന്നും ആ സമയത്ത് തന്നെ പത്മശ്രീ കിട്ടിയത് ഒരു ഭാഗ്യമായി കാണുന്നുവെന്നും വിജയൻ പറഞ്ഞു. പെട്ടെന്നൊരു ദിവസം താൻ ഐഎം വിജയൻ ആയതല്ല എന്നും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നും തന്റെ ജീവിതത്തെ ചൂണ്ടിക്കാട്ടി വിജയൻ പറഞ്ഞു.

ഇന്നലെയാണ് ഐ എം വിജയനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. സംഗീതജ്ഞ കെ ഓമനക്കുട്ടിക്കും പത്മശ്രീ ലഭിച്ചിരുന്നു. കേരളത്തിൽ നിന്ന് ഹോക്കി താരം പി ആർ ശ്രീജേഷിനും നടി ശോഭനയ്ക്കും പത്മഭൂഷൺ ലഭിച്ചിരുന്നു.

Also Read:

Kerala
യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബാവ വാഴിക്കല്‍ ചടങ്ങ് മാര്‍ച്ച് 25ന്

31 പേർക്കാണ് ഇത്തവണ പത്മശ്രീ പുരസ്കാരം. 19 പേർ പത്മഭൂഷണ് അർഹരായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്‌ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്ര്യ സമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉൾപ്പെടെ 31 പേർക്കാണ് പത്മശ്രീ. ഗായകൻ അർജിത് സിങ്ങ്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ എന്നിവരും പത്മശ്രീക്ക് അർഹരായി.

നടൻ നന്ദമുരി ബാലകൃഷ്ണയും പത്മഭൂഷണ് അർഹനായിട്ടുണ്ട്. രാഷ്ട്രപതിയുടെ സേനാ മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമസേനയിൽ നിന്ന് രണ്ട് മലയാളികൾ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി. സതേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ബി മണികണ്ഠനും, അന്തമാൻ നിക്കോബാർ കമാൻഡ് ഇൻ ചീഫ് എയർ മാർഷൽ സാജു ബാലകൃഷ്ണനും പരം വിശിഷ്ട സേവാ മെഡലിന് അർഹരായി.

Content Highlights: IM Vijayan on recieving padmasree

To advertise here,contact us