എറണാകുളത്ത് സിപിഐഎം ജീർണതയുടെ പിടിയിൽ; ചിലർ വ്യക്തിപരമായ ധന സമാഹരണത്തിന് പിന്നാലെ:വിമർശിച്ച് എംവി ഗോവിന്ദൻ

'ചില നേതാക്കൾ സമ്പത്തിനും വ്യക്തിപരമായ ധന സമാഹരണത്തിനും പിന്നാലെയാണ്'

കൊച്ചി: എറണാകുളം ജില്ലയിൽ സിപിഐഎം ജീർണതയുടെ പിടിയിലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജില്ലാ സമ്മേളനത്തിലാണ് സെക്രട്ടറിയുടെ കുറ്റപ്പെടുത്തൽ. റിപ്പോർട്ട് അവതരണത്തിന് മുൻപ് സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴായിരുന്നു പരാമർശം.

ചില നേതാക്കൾ സമ്പത്തിനും വ്യക്തിപരമായ ധന സമാഹരണത്തിനും പിന്നാലെയാണ്. ഈ സമീപനം ശരിയല്ലെന്നും മാറ്റം ആവശ്യമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ജില്ലയിൽ വർഗബഹുജന സംഘടനകളിൽ അംഗങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിലെ വോട്ടു വിഹിതത്തിൽ അത് കാണാനില്ലെന്നും സെക്രട്ടറി പറഞ്ഞു.

Also Read:

Kerala
പ്രതിയിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങി കണ്ണൂർ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട്; നടപടിയെടുക്കാതെ ജയിൽ വകുപ്പ്

എല്ലാവിധ മാഫിയ ബന്ധങ്ങൾ ഉള്ളവരും പാർട്ടിയിൽ കടന്നു കൂടാൻ കഴിയുന്ന സാഹചര്യമാണുള്ളത്. പണത്തോടുള്ള ആർത്തിയാണ് പലർക്കുമെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. പാർട്ടി വളരുമ്പോഴും ജനങ്ങൾ അകലുന്നു എന്നാണ് പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. റിപ്പോർട്ടിൻമേൽ ചർച്ച ഇന്നും തുടരും. ഇന്നലെ റിപ്പോർട്ട് അവതരണത്തിന് ശേഷം ഗ്രൂപ്പ് ചർച്ചയും പ്രതിനിധി ചർച്ചയും നടന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയവും സ്ഥാനാർഥി നിർണയത്തിലെ അപാകതയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

Content Highlight : MV Govindan criticizes CPIM's decline in Ernakulam district

To advertise here,contact us