പഠനം മെച്ചപ്പെടാൻ സമീപിച്ചു;രക്ഷിതാക്കളെ പുറത്ത് നിർത്തി പീഡനം;17കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ഇതുവരെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി

പത്തനംതിട്ട: കൂട്ടബലാത്സംഗക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തങ്ങള്‍ എന്ന് വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദര്‍ സമന്‍ (62) ആണ് പിടിയിലായത്. നൂറനാട് പൊലീസാണ് ബദര്‍ സമനെ അറസ്റ്റ് ചെയ്തത്. പഠനത്തില്‍ പുരോഗതിയുണ്ടാകാന്‍ മാതാപിതാക്കളാണ് പെണ്‍കുട്ടിയെ ബദര്‍ സമന്റെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്ക് പുറത്ത് നിര്‍ത്തി പെണ്‍കുട്ടിയെ ബദര്‍ സമന്‍ പീഡിപ്പിക്കുകയായിരുന്നു.

Also Read:

Kerala
രാധയുടെ മകന് താത്ക്കാലിക ജോലി; നിയമന ഉത്തരവ് കൈമാറി മന്ത്രി

അതേസമയം ഇതുവരെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഒമ്പതുപേര്‍ പീഡിപ്പിച്ചതായാണ് 17കാരി മൊഴി നല്‍കിയത്. കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഏഴാം ക്ലാസ് മുതല്‍ തുടര്‍ച്ചയായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. പ്രതികളില്‍ സമൂഹമാധ്യമം വഴി പരിചയപ്പെട്ട സുഹൃത്തുക്കളും ഒരു അകന്ന ബന്ധുവും ഉള്‍പ്പെടുന്നു.

Content Highlights: One arrested in Pathanamthitta case

To advertise here,contact us