വിമാനത്തിൽ യാത്രക്കാ‌ർ തമ്മിൽ തർക്കം; ബോംബുണ്ടെന്ന് പരസ്പരം ഭീഷണി; പിന്നാലെ വിമാനം താഴെയിറക്കി

വിമാനത്തിലുണ്ടായിരുന്ന ഒരു വിദേശി യാത്രികനും ഡേവിഡ് എന്ന മലയാളിയും തമ്മിലായിരുന്നു തർക്കം.

ചെന്നൈ: വിമാനത്തിൽ യാത്രക്കാർ തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെ വിമാനം താഴെയിറക്കി. കൊച്ചി- ചെന്നൈ ഇൻഡി​ഗോ വിമാനത്തിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന ഒരു വിദേശി യാത്രികനും ഡേവിഡ് എന്ന മലയാളിയും തമ്മിലായിരുന്നു തർക്കം.

Also Read:

Kerala
ബാറിൽ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തു; ‌ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്; അറസ്റ്റ് ചെയ്ത് പൊലീസ്

വിദേശി യാത്രികനും ഡേവിഡും അടുത്തടുത്ത സീറ്റിലായിരുന്നു ഇരുന്നത്. യാത്രാമദ്ധ്യേ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും പിന്നാലെ ഇത് കൈയേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.

ഇരുവരും തങ്ങളുടെ കൈവശം ബോംബുണ്ടെന്നും വിമാനം തകർക്കുമെന്നും ഭീഷണി മുഴക്കി. ഇതോടെ യാത്രകാർ പരിഭ്രാന്തിയിലായി. തുടർന്ന് പൈലറ്റ്, എയർ ട്രാഫിക് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ​ജാ​ഗ്രതാ നിർദേശം നൽകുകയും ചെയ്തു. ഇതിന് പിന്നാലെ വിമാനം ചെന്നൈയിൽ ഇറക്കുകയായിരുന്നു. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ചെന്നൈ പൊലീസിന് കൈമാറിയ ഇരുവരെയും ചോദ്യം ചെയ്തുവരുകയാണ്.

content highlight- Plane was brought down after an argument between the passengers and a bomb threat

To advertise here,contact us