സെയിന്റ് തെരേസാസ് കോളേജ് മുൻ ചെയർപേഴ്‌സൺ നികിതാ നയ്യാർ അന്തരിച്ചു

രണ്ടുവട്ടം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു

കൊച്ചി: സെയിന്റ് തെരേസാസ് കോളേജ് മുൻ ചെയർപേഴ്‌സൺ നികിതാ നയ്യാർ (21) അന്തരിച്ചു. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗബാധയെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. രണ്ടുവട്ടം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ചയ്ക്കിടെയാണ് മരണം.

Also Read:

Kerala
വയനാട്ടില്‍ ദൗത്യസംഘാംഗത്തിന് നേരെ കടുവയുടെ ആക്രമണം; കൈക്ക് പരിക്ക്

ബിഎസ് സി സൈക്കോളജി വിദ്യാർഥിനിയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്. ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അമ്മ: നമിതാ മാധവൻകുട്ടി (കപ്പാ ടിവി). പിതാവ്: ഡോണി തോമസ് (യുഎസ്എ). പൊതുദർശനം തിങ്കളാഴ്ച രാവിലെ എട്ട് മുതൽ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടിൽ നടക്കും. സംസ്‌കാരം കൊച്ചിയിൽ നടക്കും.

Content Highlights: st therasas college ex chairperson nikitha neyyar passed away

To advertise here,contact us