സ്ത്രീത്വത്തെ അപമാനിച്ചെന്ന് നടിയുടെ പരാതി; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്

2022 ലും ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു

കൊച്ചി: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി നടി നല്‍കിയ പരാതിയില്‍ എളമക്കര പൊലീസാണ് കേസെടുത്തത്. 2022 ലും ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു.

Also Read:

Kerala
കിണറ്റിൽ നിധിയുണ്ടെന്ന് കരുതി കുഴിക്കാനിറങ്ങി; കൈയോടെ പിടികൂടി നാട്ടുകാർ, സംഘത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു 2022 ല്‍ നടി സനല്‍കുമാറിനെതിരെ പരാതി നല്‍കിയത്. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും നടി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടിയുടെ മൊഴിയെടുത്ത പൊലീസ് സനല്‍കുമാറിനെതിരെ കേസെടുക്കുകയായിരുന്നു.

Content Highlights- police took case against director sanal kumar sasidharan

To advertise here,contact us