കലോത്സവത്തിനിടയിൽ കെ എസ് യു - എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ സംഘർഷം

മാളയിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിലാണ് കെ എസ് യു - എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.

തൃശ്ശൂര്‍: കലോത്സവത്തിനിടയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം പിന്നാലെ മത്സരങ്ങൾ തടസ്സപ്പെട്ടു. മാളയിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിലാണ് കെ എസ് യു - എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.

Also Read:

Kerala
റേഷൻ വിതരണത്തിലെ പ്രതിസന്ധി; റേഷൻ കടയ്ക്ക് മുന്നിൽ ഇന്ന് കോൺഗ്രസ് ധർണ

കെ എസ് യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ച് വിട്ടതെന്നാണ് എസ് എഫ് ഐ ആരോപണം. എസ് എഫ് ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെ എസ് യുവും ആരോപിച്ചു. പൊലീസെത്തി ലാത്തിവീശിയതോടെയാണ് സംഘർഷം അയഞ്ഞത്. സംഘർഷത്തിൽ പരിക്കേറ്റ കെ എസ് യു നേതാക്കളെ കൊണ്ടുപോയ ആംബുലൻസിന് നേരെയും ആക്രമണം ഉണ്ടായി. ആക്രമണത്തിൽ ആംബുലൻസിൻ്റെ ചില്ല് തകർന്നു. കെ എസ് യു നേതാക്കൾ പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്.

content highlight-Clash between KSU-SFI activists during arts festival

To advertise here,contact us