'കമ്മ്യൂണിസ്റ്റ് കേരളത്തിലെ വനിതാ തൊഴിലാളികൾ'; ഫെഫ്ക അനീതിക്കെതിരെ സമരമിരിക്കുന്നവർക്ക് പിന്തുണയുമായി റിമ

'ശബ്ദമുയര്‍ത്തിയതിന് അവരെ സസ്‌പെന്‍ഡ് ചെയ്തു. ഉറക്കെ സംസാരിച്ചതിന് അവര്‍ മാറ്റിനിര്‍ത്തപ്പെട്ടു'

കൊച്ചി: ഫെഫ്കയിലെ അനീതിക്കെതിരെ നിരാഹാര സമരം നടത്തുന്ന വനിതാ തൊഴിലാളികള്‍ക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കല്‍. ഫേസ്ബുക്കിലൂടെയാണ് റിമ തൊഴിലാളികള്‍ക്ക് പിന്തുണയുമായി എത്തിയത്. 2025ല്‍ കമ്മ്യൂണിസ്റ്റ് കേരളത്തിലെ വനിതാ തൊഴിലാളികളാണ് ഇവരെന്ന് റിമ ഫേസ്ബുക്കില്‍ കുറിച്ചു.

Also Read:

Pathanamthitta
ബസ് സ്റ്റാൻഡിൽ കറങ്ങിനടക്കാതെ വീട്ടിൽ പോകാൻ എസ്‌ഐ; കഴുത്തിനുപിടിച്ച് നിലത്തിട്ട് പ്ലസ് ടു വിദ്യാർത്ഥി

മലയാള ചലച്ചിത്രമേഖലയിലെ ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന്റെ ഭാഗമായ സ്ത്രീകള്‍ ജോലി ചെയ്യാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമടക്കം സമരത്തിലാണെന്ന് റിമ പറയുന്നു. മേക്കപ്പ് മേധാവികളില്‍ നിന്ന് സ്വതന്ത്രരാകാനും മേക്കപ്പ് മേധാവിമാരായി ജോലി ചെയ്യാനും സുരക്ഷിതമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യാനും അവര്‍ അവകാശം ചോദിച്ചു. എന്നാല്‍ ശബ്ദമുയര്‍ത്തിയതിന് അവരെ സസ്‌പെന്‍ഡ് ചെയ്തു. ഉറക്കെ സംസാരിച്ചതിന് അവര്‍ മാറ്റിനിര്‍ത്തപ്പെട്ടു. കമ്മ്യൂണിസ്റ്റ് കേരളത്തിലെ വനിതാ തൊഴിലാളികളാണ് അവരെന്നും റിമ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ ഓഫീസ്, സിപിഐഎം നേതാവ് കെ കെ ശൈലജ എന്നിവരെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്ത ഓള്‍ കേരളാ സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന്റെ കൊച്ചിയിലെ ഓഫീസിന് മുന്നില്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റുകളായ മൂന്ന് പേരാണ് സമരം നടത്തുന്നത്. ബി ഉണ്ണികൃഷ്ണന്‍, പ്രദീപ് രംഗന്‍ എന്നവര്‍ രാജിവെയ്ക്കുക, സിനിമാ തൊഴില്‍ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടുക, മേക്കപ്പ് വിഭാഗം മേധാവികള്‍ക്ക് കീഴില്‍ നിന്ന് ഹെയര്‍ സ്റ്റൈലിസ്റ്റുകളെ സ്വതന്ത്രരാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടുവെയ്ക്കുന്നത്.

Content Highlights-actress rima kallingal support to hair stylist who strike against fefka

To advertise here,contact us