'കരുവന്നൂർ', ബാങ്ക് തട്ടിപ്പ് പശ്ചാത്തലമാക്കി ടി പത്മനാഭന്റെ കഥ; പ്രകാശനം ചെയ്ത് സ്പീക്കർ എ എൻ ഷംസീർ

ജീവനൊടുക്കിയ ഇരകളെ കുറിച്ചും കഥയിൽ പറയുന്നുണ്ട്

കോഴിക്കോട്: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് പശ്ചാത്തലമാക്കിയുളള ടി പത്മനാഭൻ്റെ കഥ പ്രകാശനം ചെയ്ത് സ്പീക്കർ എ എൻ ഷംസീർ. സിപിഐഎമ്മിനെ പരോക്ഷമായി വിമർശിക്കുന്ന കഥയ്ക്ക് 'കരുവന്നൂർ' എന്നാണ് പേരിട്ടിരിക്കുന്നത്. നിക്ഷേപകരെ ജീവനൊടുക്കുന്നതിലേക്ക് നയിക്കുന്ന സഹകരണ ബാങ്ക് എന്നും ജീവനൊടുക്കിയ ഇരകളെ കുറിച്ചും കഥയിൽ പറയുന്നുണ്ട്. മാതൃഭൂമി ബുക്സ് ആണ് ബുക്കിന്റെ പ്രസാധകർ.

ടി പത്മനാഭൻ തന്റെ കഥകളിലൂടെ പങ്കുവെക്കുന്നത് സാധാരണ മനുഷ്യന്റെ വികാര വിചാരങ്ങളാണെന്ന് സ്പീക്കർ ബുക്ക് പ്രകാശനം ചെയ്ത ശേഷം പറഞ്ഞു. തൊണ്ണൂറ്റിയാറാം വയസിലും അദ്ദേഹം കഥകളിലൂടെ ഹൈടെക് കാര്യങ്ങൾ പറയുന്നത് തന്നെ വിസ്മയിപ്പിക്കാറുണ്ടെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

Also Read:

Kerala
ചെന്താമര സ്വയം കരുതിയിരുന്നത് കടുവയെപ്പോലെ; കൊലയില്‍ കലാശിച്ചത് വൈരാഗ്യം, കുറ്റകൃത്യം പുനരാവിഷ്‌കരിക്കും

മനസ് ശുദ്ധമാണെങ്കിൽ ഏത് വയസിലും എഴുതാൻ സാധിക്കുമെന്ന് ടി പത്മനാഭൻ മറുപടി പറഞ്ഞു. മനസ് വക്രമാവുമ്പോഴാണ് വിഷമങ്ങളെല്ലാം വരുന്നത്. എന്തെങ്കിലുമുണ്ടെങ്കിൽ അത് പറഞ്ഞ് തീർ‌ക്കുന്നതാണ് തന്റെ രീതി. അതിന് ധാരാളം പഴി കേട്ടിട്ടുണ്ട്. തൊണ്ണൂറ്റിയാറാം വയസിലും ഒരു കഥയുടെ പകുതി എഴുതിവെച്ചിട്ടാണ് വരുന്നത്. എന്നാലും ഈ കാലയളവിൽ എഴുതിയ കഥകൾ 200 തികയില്ല. തോന്നുമ്പോൾ മാത്രമേ എഴുതിയിട്ടുളളൂവെന്നും ടി പത്മനാഭൻ കൂട്ടിച്ചേർത്തു.

Content Highlights: A N Shamseer Release T Padmanabhan Book Karuvannoor

To advertise here,contact us