സെക്രട്ടറിയേറ്റിന് മുന്നിലെ കൂറ്റന്‍ ഫ്‌ളക്‌സ്; പിഴയില്‍ ഒതുങ്ങില്ല, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ബോര്‍ഡ് സ്ഥാപിച്ചത്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കുറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിലെ നടപടി പിഴയില്‍ ഒതുങ്ങില്ല. ബോര്‍ഡ് സ്ഥാപിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറി നിര്‍ദേശം നല്‍കി. നടപടി എടുത്ത ശേഷം ഹൈക്കോടതിയെ അറിയിക്കാനും നിര്‍ദേശിച്ചു. പൊതുഭരണ സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്.

സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ബോര്‍ഡ് സ്ഥാപിച്ചത്. ഓഫീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു ബോര്‍ഡ് സ്ഥാപിച്ചത്. ബോര്‍ഡ് സ്ഥാപിച്ചതില്‍ 5,600 രൂപയാണ് സംഘടന നഗരസഭയ്ക്ക് പിഴയായി നല്‍കിയത്. അനധികൃത ഫ്‌ളക്‌സ് വെച്ചതിന് സംഘടന പ്രസിഡന്റ് പി ഹണിയെയും പ്രവര്‍ത്തകനായ അജയകുമാറിനെയും പൊലീസ് പ്രതി ചേര്‍ത്തിരുന്നു.

Also Read:

Kerala
നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ അപ്പീല്‍

വിവാദമായ ഫ്‌ളക്‌സ് നഗരസഭ നീക്കം ചെയ്തിരുന്നു. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ ഫ്‌ളക്‌സ് വെച്ചതില്‍ നടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇരുവര്‍ക്കും എതിരായ നടപടി. ഫ്‌ളക്‌സ് സ്ഥാപിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയും നേരത്തെ നിയോഗിച്ചിരുന്നു. പിന്നാലെയാണ് പിഴ ചുമത്തിയത്.

Content Highlights: Flex in Thiruvananthapuram secretariat action will taken against bureaucrats

To advertise here,contact us