മെന്‍സ് കമ്മീഷന്‍ വരണം;ആര് എന്തൊക്കെ പറഞ്ഞാലും ഞാന്‍ പുരുഷന്മാര്‍ക്കൊപ്പമുണ്ടാകും: നടി പ്രിയങ്ക

തന്നേക്കാള്‍ കുറച്ച് മുകളിലാണ് പുരുഷന്മാര്‍ക്ക് കൊടുത്തിട്ടുള്ള സ്ഥാനമെന്നും പ്രിയങ്ക

തിരുവനന്തപുരം: മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണെന്ന് നടി പ്രിയങ്ക. ഇക്കാര്യത്തില്‍ ആര് എന്തൊക്കെ പറഞ്ഞാലും താന്‍ പുരുഷന്മാര്‍ക്കൊപ്പമുണ്ടാകുമെന്നും പുരുഷന്മാര്‍ക്ക് നീതി കിട്ടുന്നതായി തോന്നിയിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.

'ഞാന്‍ പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കുന്നയാളാണ്. നിങ്ങള്‍ക്കൊരിക്കലും നീതികിട്ടുന്നതായി തോന്നിയിട്ടില്ല. മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണ്. നിങ്ങളുടെ ഭാഗത്ത് ന്യായമുണ്ട്. ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാല്‍ തെളിയുന്നത് വരെ ആറ്മാസക്കാലം പുരുഷന്മാര്‍ അനുഭവിക്കുന്ന വേദന ചെറുതല്ല. സ്ത്രീ ധൈര്യമായി ഹോട്ടല്‍റൂമില്‍ പോവുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തവും സ്ത്രീകള്‍ ഏറ്റെടുക്കണം. പ്രശ്‌നം ഉണ്ടായിക്കഴിഞ്ഞാല്‍ പുരുഷന്മാരുടെ മുഖം മാത്രം കാണിക്കുക, സ്ത്രീകളുടെ മുഖം മറച്ചുവെക്കുകയെന്നത് നിലവിലെ രീതി. എന്തുകൊണ്ട് സ്ത്രീയുടെ മുഖം കാണിക്കുന്നില്ല. അതിനെയൊന്നും പിന്തുണച്ച് സംസാരിക്കാന്‍ കഴിയില്ല' എന്നും പ്രിയങ്ക പറഞ്ഞു.

Also Read:

Kerala
നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ അപ്പീല്‍

തന്നേക്കാള്‍ കുറച്ച് മുകളിലാണ് പുരുഷന്മാര്‍ക്ക് കൊടുത്തിട്ടുള്ള സ്ഥാനം. ഇഷ്ടത്തിനനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത്. സിനിമയില്‍ നിന്നും നല്ലത് മാത്രം ജീവിതത്തില്‍ പകര്‍ത്തുക. വിദേശ വനിതകള്‍ ചെറിയ ഡ്രെസ്സിട്ട് വരുമ്പോള്‍ എല്ലാവരും നോക്കി നില്‍ക്കാറുണ്ടല്ലോ, അവരെ എന്താ സാരി ഉടുപ്പിക്കാത്തത്. എയര്‍പോര്‍ട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കേരളസാരി ഉടുപ്പിക്കുമോ എന്നും പ്രിയങ്ക ചോദിക്കുന്നു.

Content Highlights:Men's commission should come said actress priyanka

To advertise here,contact us