VIDEO: മദ്യലഹരിയിൽ നടുറോഡിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ അഭ്യാസപ്രകടനം

പത്തനംതിട്ട പൊലീസ് എത്തി ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു

dot image

പത്തനംതിട്ട: മദ്യലഹരിയിൽ നാട്ടുകാരെ ചുറ്റിച്ച് ഇതരസംസ്ഥാന തൊഴിലാളിയുടെ അഭ്യാസം. യുവാവിനെ കണ്ട നാട്ടുകാർ ആദ്യം കരുതിയത് യുവാവ് തമാശക്ക് റോഡിൽ പാട്ടിന് ചുവട് വയ്ക്കുകയാണെന്നാണ്. എന്നാൽ പിന്നീടാണ് പത്തനംതിട്ട കെഎസ്ആർടിസി ടെർമിനലിന് മുന്നിൽ പ്രധാന റോഡിലെ അഭ്യാസത്തിന് പിന്നീൽ മദ്യലഹരിയാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത്.

ഒരുവേള വാഹനം തടയുന്ന നിലയിലേയ്ക്കും യുവാവിൻ്റെ പ്രകടനം മാറി. കാറുകാരൻ വാഹനം പുറകോട്ടെടുത്ത് ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. നടുറോഡിലെ പ്രകടനം തുടരവെ യുവാവിൻ്റെ ഇരുവശങ്ങളിൽ കൂടിയും വാഹനങ്ങൾ കടന്ന് പൊയ്ക്കൊണ്ടേ ഇരുന്നു. ഒരുഘട്ടം കഴിഞ്ഞപ്പോൾ യുവാവ് റോഡിൻ്റെ മധ്യത്തിൽ നീണ്ടു നിവർന്ന് കിടന്നു. ഈ ഘട്ടത്തിൽ നാട്ടുകാർ ഇടപെടുകയായിരുന്നു. യുവാവിനെ എല്ലാവരും ചേർന്ന് റോഡരുകിലേക്ക് മാറ്റി കിടത്തുകയായിരുന്നു. ഇതോടെ യുവാവിന്റെ ആക്രോശം നാട്ടുകാർക്ക് നേരെയായി.


പിന്നീട് പത്തനംതിട്ട പൊലീസ് എത്തി ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. പിന്നാലെ യുവാവിനെ വൈദ്യ പരിരോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇതര സംസ്ഥാന തൊഴിലാളികൾ സംഘം ചേർന്ന് മദ്യ ലഹരിയിൽ പരസ്പരം ഏറ്റുമുട്ടുന്നത് പത്തനംതിട്ട നഗരത്തിൽ നിത്യ സംഭവമാണെന്ന് പരാതിയുണ്ട്.

dot image
To advertise here,contact us
dot image