ചെന്താമരയ്ക്ക് വിശപ്പ് കൂടുതല്‍; അന്നും മടങ്ങിയെത്തിയത് ഭക്ഷണം തേടി, പ്രതീക്ഷിച്ച് നിന്ന് പൊലീസ്

സുധാകരനെയും അമ്മ പുഷ്പയെയും കൊലപ്പെടുത്തിയ ചെന്താമരയ്ക്ക് പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു

നെന്മാറ: നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമര പൊലീസ് പിടിയിലായത് വിശന്ന് വലഞ്ഞ് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെ. വിശപ്പ് കൂടുതലായ ചെന്താമര ഭക്ഷണം തേടി വീട്ടിലേക്ക് നടക്കുകയായിരുന്നു. 2019 ല്‍ സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷവും ചെന്താമര പൊലീസ് വലയിലായത് ഇതേ സാഹചര്യത്തിലായിരുന്നു.

സുധാകരനെയും അമ്മ പുഷ്പയെയും കൊലപ്പെടുത്തിയ ചെന്താമരയ്ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. അതിനിടെയാണ് സ്വന്തം വീടിന്റെ പരിസരത്ത് നിന്നും ചെന്താമര പിടിയിലായത്. പിടിയിലായ ശേഷം ആദ്യം ചോദിച്ചതും ഭക്ഷണമാണ്. വിശന്നുകഴിഞ്ഞാല്‍ ഒളിവിലാണെങ്കില്‍ പോലും ചെന്താമര പുറത്തേക്ക് വരുമെന്ന സൂചന സഹോദരന്‍ രാധാകൃഷ്ണനും നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശം വളയുകയായിരുന്നു. ഓടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പ്രതി. എവിടെയായിരുന്നുവെന്ന് ചോദിച്ചപ്പോള്‍ മലയിലായിരുന്നുവെന്ന് മറുപടിയും നല്‍കി.

Also Read:

Kerala
'സുധാകരൻ സ്‌കൂട്ടറുമായി ഇടിക്കാൻ വന്നു; കയ്യിൽ ഇരുന്ന വടിവാൾ അബദ്ധത്തിൽ കഴുത്തില്‍കൊണ്ടു'; ചെന്താമരയുടെ മൊഴി

സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ ശേഷം ചെന്താമര എത്തിയത് രാധാകൃഷ്ണന്റെ വീട്ടിലേക്കായിരുന്നു. ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു വന്നത്. അന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ചെന്താമരയെ പൊലീസ് പിടികൂടിയത്. ചെന്താമരയുടെ വീട്ടില്‍ നിന്നും 200 കി.മീ അകലെ മാത്രമാണ് സഹോദരന്റെ വീട്. പ്രതിയെ സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Content Highlights: Nenmara Case accused chenthamara is a hungery person

To advertise here,contact us