വെളിച്ചെണ്ണ അരലിറ്ററിന് 10 രൂപ കൂട്ടി; മുളകിന് 8 രൂപ കുറച്ചു; വിലയില്‍ മാറ്റം വരുത്തി സപ്ലൈക്കോ

സബ്‌സിഡിയിൽ നൽകുന്ന വെളിച്ചെണ്ണ, മുളക് ഇനങ്ങളിലാണ് മാറ്റം

തിരുവനന്തപുരം: സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന മുളകിന്റെയും വെളിച്ചെണ്ണയുടെയും വില പരിഷ്‌കരിച്ചു. ഇതുസംബന്ധിച്ച് ഭക്ഷ്യ വിതരണ വകുപ്പ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം വെളിച്ചെണ്ണയ്ക്ക് വില കൂടുകയും മുളകിന് കുറയുകയും ചെയ്യും. സബ്‌സിഡിയിൽ നൽകുന്ന വെളിച്ചെണ്ണ, മുളക് ഇനങ്ങളിലാണ് മാറ്റം

അര ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 10 രൂപ കൂട്ടി. 65 രൂപ ആയിരുന്ന വെളിച്ചെണ്ണ ഇനി മുതല്‍ 75 രൂപയാകും. മുളക് അരക്കിലോയ്ക്ക് 8 രൂപ കുറച്ചു . 73 രൂപ ആയിരുന്ന മുളകിന് 65 രൂപ ആയി.

സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന 13 ഇനം സബ്‌സിഡി ഇനങ്ങളുടെ വില നേരത്തെ പരിഷ്‌കരിച്ചിരുന്നു.

Also Read:

Kerala
ജെഡിഎസിലും മന്ത്രിമാറ്റ ചർച്ച; 'വീറ്റോ പ്രയോഗം', പിന്നാലെ മന്ത്രിയാകാനില്ലെന്ന് മാത്യു ടി തോമസ്

പൊതു വിപണി നിരക്കുകള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുളകിന്റെയും വെളിച്ചെണ്ണയുടെയും വിലയില്‍ മാറ്റം വരുത്തിയതെന്ന് ഭക്ഷ്യ വിതരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പൊതു വിപണിയില്‍ മുളകിന്റെ വില കുറയുകയും വെളിച്ചെണ്ണയ്ക്ക് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് സപ്ലൈക്കോയില്‍ വില മാറ്റം.

Content Highlights: Supplyco changes rate in Coconut oil and chilly powder

To advertise here,contact us