വിവാഹപാർട്ടിക്കിടെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഐഫോണുകൾ മോഷണം പോയി

ഫോണിന്റെ മോഡലുകളും അവരുടെ ഫോണ്‍ നമ്പറുകളുമടക്കമുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്

ഗാന്ധിനഗര്‍: ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാളിന്റെ രണ്ട് ഐഫോണുകള്‍ മോഷണം പോയി. ഈ മാസം 26ന് ഡെറാഡൂണിലെ വിവാഹസത്ക്കാരത്തിൽ പങ്കെടുക്കവേയാണ് ഫോണുകള്‍ മോഷ്ടിക്കപ്പെട്ടത്. ചീഫ് ജസ്റ്റിന്റെ പരാതിയില്‍ ഡെറാഡൂണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

മല്‍സിയിലെ ന്യൂ മസുരി റോഡിലെ ഫൂതില്‍ ഗാര്‍ഡനില്‍ വൈകുന്നേരം 4.45നും 5.15നുമാണ് സംഭവമുണ്ടായതെന്ന് ഗുജറാത്ത് ഹൈക്കോടതി രജിസ്റ്റാര്‍ ജനറല്‍ മൂല്‍ചന്ദ് തിയാഗി പറഞ്ഞു. പ്രാദേശിക പൊലീസിന്റെ ആദ്യത്തെ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read:

National
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; കര്‍ണാടകയില്‍ എംഎസ്‌സി വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്ന് സുഹൃത്ത്

ഫോണിന്റെ മോഡലുകളും ചീഫ് ജസ്റ്റിന്റെ ഫോണ്‍ നമ്പറുകളുമടക്കമുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പ് 303 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Content Highlights: Gujarat Chief Justice s I Phone get stolen

To advertise here,contact us