ഭർത്താവിന്റെ വിവാഹേതരബന്ധം ചോദ്യം ചെയ്തു;ഭാര്യയുടെ മുടി കുത്തിപിടിച്ച് കഴുത്ത് ഞെരിച്ചു; കൈകുഞ്ഞിനും പരിക്ക്

കൈക്കുഞ്ഞുമായി നിൽക്കെ ഭാര്യയുടെ മുടിക്ക് കുത്തിപ്പിടിച്ച് ഇരു കരണത്തും ഭർത്താവ് അടിക്കുകയായിരുന്നു

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ ഭാര്യക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം. മണ്ണഞ്ചേരി സ്വദേശി സനിൽ ആണ് ഭാര്യയെ മർദിച്ചത്. വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യ ഭർത്താവിനെ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായി കൈക്കുഞ്ഞുമായി നിൽക്കെ ഭാര്യയുടെ മുടിക്ക് കുത്തിപ്പിടിച്ച് ഇരു കരണത്തും ഭർത്താവ് അടിക്കുകയായിരുന്നു. ഭർത്താവിന്റെ മ‍ർദ്ദനത്തിൽ കൈക്കുഞ്ഞിനും പരിക്കേറ്റു. സനിലിന്റെ മർദ്ദനത്തിൽ അമ്മയുടെയും കുഞ്ഞിന്റെയും തലകൾ കൂട്ടിയിടിച്ചപ്പോഴാണ് കുട്ടിക്ക് പരിക്കേറ്റത്. ഭാര്യയെ നിലത്തുകിടത്തി കഴുത്തു ഞെരിക്കാനും സനിൽ ശ്രമിച്ചു. ഭർതൃപിതാവിന്റെ ഇടപെടലിലാണ് യുവതി രക്ഷപ്പെട്ടത്.മർദ്ദനത്തിന്റെ സിസിടിവിദൃശ്യങ്ങൾ പുറത്ത്. അമ്മയും കുഞ്ഞും നിലവിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Content highlights : husband's extramarital affair; strangled his wife by pulling her hair; The baby was also injured

To advertise here,contact us