മലയോര സമരയാത്ര ഇന്ന് മലപ്പുറത്ത്; പി വി അന്‍വര്‍ പങ്കെടുക്കും

കഴിഞ്ഞ ദിവസം പിവി അന്‍വര്‍ പ്രതിപക്ഷ നേതാവിനെ നേരില്‍ കണ്ട് ജാഥയില്‍ സഹകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു

മലപ്പുറം: യുഡിഎഫിന്റെ മലയോര സമരയാത്ര ഇന്ന് മലപ്പുറം ജില്ലയില്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന മലയോര പ്രചരണ ജാഥ ഇന്ന് പിവി അന്‍വറിന്റെ തട്ടകമായ നിലമ്പൂരില്‍ എത്തുമ്പോള്‍ അന്‍വറും ജാഥയുടെ ഭാഗമാകും. എടക്കരയിലെയും കരുവാരക്കുണ്ടിലെയും യോഗങ്ങളില്‍ ആണ് അന്‍വര്‍ പങ്കെടുക്കുന്നത്.

കഴിഞ്ഞ ദിവസം പിവി അന്‍വര്‍ പ്രതിപക്ഷ നേതാവിനെ നേരില്‍ കണ്ട് ജാഥയില്‍ സഹകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്. പിവി അന്‍വര്‍ യുഡിഎഫ് പ്രവേശനം കാത്തിരിക്കെയാണ് ജാഥയുടെ ഭാഗം ആകുന്നത് എന്നതാണ് ശ്രദ്ധേയം.

Also Read:

National
മഹാകുംഭമേള: തിക്കിലും തിരക്കിലും 30 പേർ മരിച്ചു, 60 പേർക്ക് പരുക്ക്; സ്ഥിരീകരിച്ച് ഉത്തർപ്രദേശ് പൊലീസ്

യുഡിഎഫ് വേദിയിലേക്ക് അന്‍വര്‍ എത്തുന്നതോടെ യുഡിഎഫ് പ്രവേശനവും എളുപ്പമാകുമെന്നാണ് വിലയിരുത്തല്‍. പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായതാണ് യുഡിഎഫില്‍ എടുക്കുന്നതില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ക്കുന്നത്. എന്നാല്‍ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍ അന്‍വറിന്റെ പിന്തുണ ഗുണം ചെയ്യും എന്നതാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. അന്‍വറിനെ മുന്നണിയില്‍ എടുക്കാന്‍ ലീഗിന്റെ ശക്തമായ സമ്മര്‍ദ്ദവുമുണ്ട്. ഇന്നലെ മുസ്ലിംലീഗ് വേദിയിലും അന്‍വര്‍ എത്തിയിരുന്നു.

Content Highlights: Malayora samara yatra will Reach Today at malappuram pv anwar will attend

To advertise here,contact us