രണ്ട് വയസുകാരിയുടെ മരണത്തിൽ ദുരൂഹത; മൊഴികളിൽ വൈരുദ്ധ്യം, ചോദ്യം ചെയ്യൽ തുടരുന്നു

കുടുംബത്തിന്റെ മൊഴികളിലും വൈരുദ്ധ്യമുണ്ട് എന്നാണ് പൊലീസ് പറയുന്നത്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതക സാധ്യത തള്ളാതെ പൊലീസ്.

കുട്ടിയുടെ വീട്ടിൽ അച്ചാച്ചൻ്റെ മരണാനന്തര ചടങ്ങുകൾ നടക്കുകയായിരുന്നു. നിലവിൽ അമ്മയെയും അച്ഛനേയും അമ്മാവനേയും ചോദ്യം ചെയ്യുകയാണ് പൊലീസ്. പ്രതി കൂട്ടത്തിൽ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. തൻ്റെ സഹോദരനൊപ്പമായിരുന്നു മകളെന്നും അഞ്ചിനും അഞ്ചരയ്ക്കുമിടയിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടുവെന്നും കുട്ടിയുടെ അമ്മ പൊലീസിനെ അറിയിച്ചതായാണ് വിവരം. കുടുംബത്തിന്റെ മൊഴികളിലും വൈരുദ്ധ്യമുണ്ട് എന്നാണ് പൊലീസ് പറയുന്നത്.

പ്രദേശം സന്ദർശിച്ച എംഎൽഎ എം വിൻസന്റും സംഭവത്തില്‍ ദുരൂഹത ആരോപിച്ചു. രാവിലെ അഞ്ച് മണിയോടെയാണ് കുഞ്ഞിനെ കാണാതാവുന്നത്. സമാനമായ സമയത്ത് വീട്ടില്‍ സഹോദരങ്ങളുടെ മുറിയില്‍ തീപിടിത്തം ഉണ്ടായിരുന്നു. താന്‍ വീട്ടിലെത്തുന്ന സമയത്ത് മണ്ണെണ്ണയുടെ മണം ഉണ്ടായിരുന്നുവെന്നും എം വിന്‍സെന്‍റ് എംഎല്‍എ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

Also Read:

National
മഹാകുംഭമേളയിലെ തിരക്കിൽ പെട്ട് 30 പേർ മരിച്ച സംഭവം: ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

കുഞ്ഞ് ഒറ്റയ്ക്ക് പോയി കിണറ്റില്‍ വീഴില്ലെന്ന് ഉറപ്പാണ്. ഒരിക്കലും ഒറ്റയ്ക്ക് പോകില്ല. അത് വിശ്വസനീയമല്ല. ആള്‍മറയുള്ള കിണറാണെന്നും എംഎല്‍എ സൂചിപ്പിച്ചു.

രാവിലെ അഞ്ച് മണിയോടെയാണ് കുഞ്ഞിനെ കാണാതാവുന്നത്. തുടർന്ന് ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടത്. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ്‌ മരിച്ചത്.

Content Highlights: mystery behind two year old baby death

To advertise here,contact us