'മന്ത്രവാദം നടത്താറില്ല, ജ്യോതിഷം മാത്രമാണ് പഠിപ്പിക്കുന്നത്'; ദേവേന്ദുവിന്റെ കൊലപാതകത്തിൽ പൂജാരിയുടെ ഭാര്യ

'സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കേസ് ആണെന്ന് പറഞ്ഞാണ് പൊലീസ് അദ്ദേഹത്തെ കൊണ്ടുപോയത്'

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടുവയസുകാരിയുടെ കൊലപാതകത്തിൽ തന്റെ ഭർത്താവിന് ബന്ധമില്ലെന്ന് പൂജാരിയായ ദേവീദാസിന്റ ഭാര്യ. തങ്ങളുടെ വീട്ടിൽ മന്ത്രവാദം നടക്കുന്നില്ല. അദ്ദേഹം ജ്യോതിഷം മാത്രമാണ് പഠിപ്പിക്കുന്നത്. ശ്രീതുവും ഹരികുമാറും ഇതുവരെ വീട്ടിൽ വന്നിട്ടില്ല. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കേസ് ആണെന്ന് പറഞ്ഞാണ് പൊലീസ് അദ്ദേഹത്തെ കൊണ്ടുപോയതെന്നും കുട്ടി മരിച്ചത് ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും ദേവീദാസിന്റെ ഭാര്യ പറഞ്ഞു.

ദേവേന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൂജാരിയായ ദേവീദാസൻ എന്ന പ്രദീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ദേവേന്ദു കൊലപാതകത്തില്‍ ആഭിചാരക്രിയയുടെ സാധ്യതയുണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് ചോദ്യം ചെയ്യല്‍.

ദേവീദാസന്‍ എന്നയാള്‍ ദേവേന്ദുവിന്റെ അമ്മ ശ്രീതുവില്‍ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് വിവരം. ശ്രീതുവിന്റെ ആത്മീയ ഗുരുവാണ് ദേവീദാസന്‍ എന്നും വിവരമുണ്ട്. ഇയാള്‍ ഓണ്‍ലൈനായി പൂജ സംബന്ധിതനായ കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നും സൂചനയുണ്ട്. കേസില്‍ പ്രതിയായ ഹരികുമാര്‍ ദേവീദാസന്റെ സഹായിയായി ഒരാഴ്ചയോളം നിന്നിരുന്നു. എന്നാല്‍ ഹരികുമാറിന്റെ ചില പ്രവര്‍ത്തികളില്‍ പന്തികേട് തോന്നിയ ദേവീദാസന്‍ ഹരികുമാറിനെ പറഞ്ഞുവിടുകയായിരുന്നു.

Also Read:

Kerala
ശ്രീതുവിനെ കുറ്റവിമുക്തയാക്കിയിട്ടില്ല;നഷ്ടമായ വാട്സാപ്പ് ചാറ്റുകൾ തിരിച്ചെടുക്കും:റൂറൽ എസ്പി റിപ്പോർട്ടറിനോട്

ശ്രീതു വഴിയാണ് ഹരികുമാര്‍ ദേവീദാസന്റെ അടുത്ത് ജോലിക്കെത്തിയതെന്നാണ് വിവരം. ദേവേന്ദു കൊല്ലപ്പെടുന്നതിന്റെ തലേദിവസം തന്റെ 30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി ശ്രീതു പൊലീസില്‍ പരാതി നല്‍കിയിരുന്നു. 30 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയുമായാണ് ശ്രീതു ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ പരാതിയില്‍ വ്യക്തതയില്ലാത്തതിനാല്‍ പൊലീസ് കേസ് എടുത്തിരുന്നില്ല. എഴുതി തയ്യാറാക്കിയ പരാതിയുമായി വരാന്‍ പറഞ്ഞ് പൊലീസ് ശ്രീതുവിനെ തിരിച്ചയക്കുകയായിരുന്നു.

ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ മകൾ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ കുട്ടിയുടെ അമ്മാവനായ ഹരികുമാർ കുറ്റം സമ്മതിച്ചിരുന്നു.

കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞുകൊന്നതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്താൻ അമ്മ ശ്രീതുവിന്റെ സഹായം ഇയാൾക്ക് ലഭിച്ചതായും സൂചനയുണ്ട്. ശ്രീതുവിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് സഹോദരൻ ഹരികുമാറുമായുള്ള ചാറ്റുകളിൽ നിന്ന് നിർണായക വിവരം ലഭിച്ചെന്നും റിപ്പോർട്ടുണ്ട്. കുറ്റം ചെയ്‌തെന്ന് സമ്മതിച്ചെങ്കിലും അതിന്റെ കാരണം പ്രതി മാറ്റി പറയുന്നതിനാൽ പൊലീസ് ആശയക്കുഴപ്പത്തിലാണ്.

Content Highlights: Devidasan not Involved in the Balaramapuram Child Murder Says by His Wife

To advertise here,contact us