കശുവണ്ടി അഴിമതിക്കേസിലെ പ്രതിക്ക് സർക്കാരിൻ്റെ ആനുകൂല്യം; മുൻകാല പ്രാബല്യത്തോടെ ശമ്പളം നിജപ്പെടുത്തി

2020 ഫെബ്രുവരിയിൽ നൽകിയ അപേക്ഷയിലാണ് സർക്കാർ തീരുമാനം ഉണ്ടായിരിക്കുന്നത്

തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസിലെ പ്രതിക്ക് സർക്കാരിന്റെ ആനുകൂല്യം. മുൻകാല പ്രാബല്യത്തോടെ ശമ്പളം നിജപ്പെടുത്തി നൽകിയാണ് പ്രതി കെ എ രതീഷിനെ സർക്കാർ 'സഹായിച്ചിരിക്കുന്നത്'.

2020 ഫെബ്രുവരിയിൽ നൽകിയ അപേക്ഷയിലാണ് സർക്കാർ തീരുമാനം ഉണ്ടായിരിക്കുന്നത്. കശുവണ്ടി അഴിമതിക്കേസിലെ മുഖ്യപ്രതിയാണ് കെ എ രതീഷ്. 142210 രൂപയായാണ് ശമ്പളം നിജപ്പെടുത്തിയത്. 14 വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം നിജപ്പെടുത്തിയിരിക്കുന്നത്. സർക്കാർ ഉത്തരവിൻ്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.

Also Read:

Kerala
ബാലരാമപുരം കൊലപാതകം; മുമ്പും പ്രതി കുഞ്ഞിനെ മർദ്ദിച്ചിരുന്നു, ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കേസിൽ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെയും മുൻ എംഡിയായിരുന്ന രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ സിബിഐ അന്വേഷണം പൂർത്തിയാക്കിയിട്ടും സംസ്ഥാന സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടില്ല. മൂന്ന് മാസത്തിനകം പ്രോസിക്യൂഷൻ അനുമതി നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. 2006 മുതൽ 2015 വരെയുള്ള കാലത്തെ തോട്ടണ്ടി ഇടപാടുകളിൽ അഴിമതി കാണിച്ചുവെന്നതാണ് കശുവണ്ടി അഴിമതി കേസ്. കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാൻ ആർ ചന്ദ്രശേഖരൻ, മുൻ എം ഡി കെ.എ. രതീഷ് തുടങ്ങിയവരാണ് പ്രതികൾ. കേസ് സിബിഐ ഏറ്റെടുത്തതിന് ശേഷം കോടികളുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു.

Content Highlights: Government helping hand to cashew corruption case culprit

To advertise here,contact us