ഭാര്യയുമായി ബന്ധമെന്ന് സംശയം; വയനാട്ടിൽ അതിഥി തൊഴിലാളിയെ കൊന്ന് മറ്റൊരു അതിഥി തൊഴിലാളി; മൃതദേഹം വെട്ടിനുറുക്കി

മുഖീബിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി വെള്ളമുണ്ടയില്‍ ഉപേക്ഷിക്കാനായിരുന്നു മുഹമ്മദിന്റെ ശ്രമം

വയനാട്: വയനാട്ടില്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി മറ്റൊരു അതിഥി തൊഴിലാളി. വെള്ളമുണ്ടയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫ് (38) ആണ് മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശിയായ മുഖീബി(25)നെ കൊലപ്പെടുത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് മുഹമ്മദ് ആരിഫ്, മുഖീബിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Also Read:

International
സഹായം ചെയ്ത വ്യക്തിയെ ആക്രമിച്ച് കൊള്ളയടിച്ചു; ശിക്ഷിക്കപ്പെട്ട് 2 മാസത്തിനുള്ളിൽ ജയിലിൽ മരിച്ച നിലയിൽ

ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. മുഖീബിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി വെള്ളമുണ്ടയില്‍ രണ്ടിടങ്ങളിലായി ഉപേക്ഷിക്കാനായിരുന്നു മുഹമ്മദിന്റെ ശ്രമം. മൃതദേഹത്തിന്റെ ഒരു ഭാഗം സ്യൂട്ട്‌കേസിലും മറ്റൊരു ഭാഗം ബാഗിലുമാക്കി. ഇതിന് ശേഷം ഓട്ടോറിക്ഷയിൽ മൂളിത്തോട് ഭാഗത്തോയ്ക്ക് പോയി.

ഓട്ടോറിക്ഷ മൂളിത്തോട് പാലത്തിന് സമീപമെത്തിയപ്പോള്‍ ബാഗ് ഇയാള്‍ താഴേയ്ക്ക് വലിച്ചെറിഞ്ഞു. ഇത് ചെന്നുവീണത് പുഴയുടെ സമീപമാണ്. ഇതിന് മറ്റൊരു ഭാഗത്ത് എത്തിയപ്പോള്‍ സ്യൂട്ട്കേസും വലിച്ചെറിഞ്ഞു. സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ ഇയാളെ തടഞ്ഞ് നിര്‍ത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്നും സ്യൂട്ട്‌കേസില്‍ നിന്നുമായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. മുഹമ്മദ് ആരിഫ് നിലവിൽ പൊലീസ് കസ്റ്റഡിയിൽ ആണ്.

Content Highlights- migrant worker killed another migrant worker in wayanad

To advertise here,contact us