'വ്യാജ പരാതി നല്‍കി രക്ഷപ്പെടാമെന്ന് കരുതേണ്ട'; ഹണി റോസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍

ഹണി റോസ് നല്‍കിയ പുതിയ പരാതിയില്‍ കഴിഞ്ഞ ദിവസം രാഹുലിനെതിരെ കേസെടുത്തിരുന്നു

കോഴിക്കോട്: നടി ഹണി റോസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍. വ്യാജ പരാതി നല്‍കി രക്ഷപ്പെടാമെന്ന് കരുതേണ്ട. ഹണി റോസിനെ ബഹുമാനത്തോടെ മാത്രമെ വിമര്‍ശിച്ചിട്ടുള്ളൂ. കേസ് കൊടുത്തതുകൊണ്ട് വിമര്‍ശനം കുറയില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

കണ്‍മുന്നില്‍ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും പുരുഷനെതിരെ കേസെടുക്കുന്നതാണ് പുരോഗമനം എന്ന് കരുതുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പരിഹസിച്ചു. കേസ് എങ്ങനെ നടത്തണമെന്ന് ഹണി റോസും പഠിക്കട്ടെ. തന്റെ കേസ് താന്‍ തന്നെ വാദിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഹണി റോസ് നല്‍കിയ പുതിയ പരാതിയില്‍ കഴിഞ്ഞ ദിവസം രാഹുലിനെതിരെ കേസെടുത്തിരുന്നു.

Also Read:

National
'വഖഫ് ബിൽ പുരോഗമനപരമായ തീരുമാനം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ചരിത്രപരം'; രാഷ്‌ട്രപതി

ഹണി റോസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് പ്രകാരം ആണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരം അപമാനിക്കുന്നു എന്നാണ് പരാതി.

Content Highlights: Rahul Easwar will file a defamation case against actress Honey Rose

To advertise here,contact us