നെന്മാറ കൊലപാതകം; സുധാകരൻ്റെ മകള്‍ക്ക് ജോലി നല്‍കും; മന്ത്രി ഉറപ്പ് നല്‍കിയതായി രമേശ് ചെന്നിത്തല

ബികോമിന് പഠിക്കുന്ന അതുല്യക്ക് തുടര്‍പഠനത്തിനുള്ള സാഹചര്യം ഒരുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പൊലീസിന്റേത് ഗുരുതര വീഴ്ചയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാന്‍ കഴിയും. കുടുംബത്തിന് നേരെ ഭീഷണിയുണ്ടായിട്ടും ഗൗരവത്തിലെടുക്കാന്‍ പൊലീസ് തയ്യാറായില്ല. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ കുട്ടികളെ ഏറ്റെടുക്കണം. മന്ത്രി വീണാ ജോര്‍ജ്ജുമായി സംസാരിച്ചു. നേഴ്‌സിംഗ് കഴിഞ്ഞ കുട്ടിക്ക് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കും. ബികോമിന് പഠിക്കുന്ന അതുല്യക്ക് തുടര്‍പഠനത്തിനുള്ള സാഹചര്യം ഒരുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഗാന്ധിഗ്രാം പദ്ധതിയില്‍ നിന്നും 50,000 രൂപ നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Also Read:

Kerala
കശുവണ്ടി അഴിമതിക്കേസിലെ പ്രതിക്ക് സർക്കാരിൻ്റെ ആനുകൂല്യം; മുൻകാല പ്രാബല്യത്തോടെ ശമ്പളം നിജപ്പെടുത്തി

പൊലീസ് അനാസ്ഥയില്‍ പ്രതിഷേധിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം ഡിജിപിയോട് ആവശ്യപ്പെടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ന് രാവിലെയാണ് നെന്മാറയില്‍ കൊല്ലപ്പെട്ട സുധാകരന്റെ മക്കളെ കാണാന്‍ രമേശ് ചെന്നിത്തല എത്തിയത്.

Content Highlights: Ramesh Chennithala Visit Nenmara sudhakarans daughters

To advertise here,contact us