കായംകുളത്ത് തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് ഗുരുതര പരിക്ക്; രണ്ട് പേരുടെ മുഖം കടിച്ചുകീറി

ഇന്ന് രാവിലെയാണ് തെരുവ് നായയുടെ ​ആക്രമണം ഉണ്ടായത്

ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് തെരുവ് നായയുടെ ​ആക്രമണത്തിൽ നാല് പേ‌ർക്ക് പരിക്ക്. പടയണിവെട്ടം പുതുപ്പുരയ്ക്കൽ തോന്തോലിൽ ഗംഗാധരൻ(50), സഹോദരൻ രാമചന്ദ്രൻ (55), പുതുപ്പുരയ്ക്കൽ കിഴക്കതിൽ ഹരികുമാർ, പള്ളിമുക്ക് പടീറ്റതിൽ മറിയാമ്മ രാജൻ (70) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

ഗംഗാധരൻ, മറിയാമ്മ എന്നിവരുടെ മുക്കും മുഖവും തെരുവുനായ കടിച്ചു മുറിച്ചു. ഹരികുമാറിൻ്റെ വയറിലാണ് നായ കടിച്ചത്. രാമചന്ദ്രൻ്റെ കാലിലും കടിയേറ്റു. നായയുടെ കടിയേറ്റ് ഗംഗാധരൻ ബഹളമുണ്ടാക്കുന്നതു കേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്.

Also Read:

Kerala
വില്ലേജ് ഓഫീസർ കൈക്കൂലിയുമായി പിടിയിൽ, ഒളിപ്പിച്ചത് വലതുകാലിലെ സോക്സിനുള്ളിൽ; മുമ്പും സമാനകേസിൽ പ്രതി

അയൽവാസിയുടെ ബന്ധുവിൻ്റെ കുട്ടിയെ നായ കടിക്കാൻ ഓടിച്ചപ്പോൾ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് മറിയാമ്മയെ നായ ആക്രമിച്ചത്. ഗംഗാധരനും, രാമചന്ദ്രനും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറിയാമ്മ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും ഹരികുമാർ കായംകുളം താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. നായയ്ക്ക് പേയുണ്ടെന്ന് സംശയമുണ്ട്.

Content Highlight : Stray dog ​​attacks are rampant; Four people were seriously injured

To advertise here,contact us