പിണറായിയുടെ കൂറ്റൻ കട്ടൗട്ടോട് കൂടിയ ഫ്ലക്സ്; നടപടി ശുപാർശയിൽ തീരുമാനം എടുക്കാതെ മുഖ്യമന്ത്രി

മുഖ്യന്ത്രിയുടെ കൂറ്റൻ കട്ടൗട്ടോട് കൂടിയ ഫ്ലക്സ് സ്ഥാപിച്ച സംഭവത്തിൽ ഭരണാനുകൂല സംഘടനാ നേതാക്കളായ പി ഹണി, അജിത് എന്നിവരെ സസ്പെൻ്റ് ചെയ്യണമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി ശുപാർശ ചെയ്തിരുന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ മുഖ്യന്ത്രിയുടെ കൂറ്റൻ കട്ടൗട്ടോട് കൂടിയ ഫ്ലക്സ് സ്ഥാപിച്ച സംഭവത്തിൽ ഭരണാനുകൂല സംഘടനാ നേതാക്കളായ പി ഹണി, അജിത് എന്നിവരെ സസ്പെൻ്റ് ചെയ്യണമെന്ന ശുപാർശയിൽ നടപടിയെടുക്കാതെ മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ള ഫയലിൽ ഇതുവരെ തീരുമാനം എടുത്തില്ല. പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്. ഫ്ലക്സ് സ്ഥാപിച്ചതിൽ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് നടപടിയെടുക്കാൻ സർക്കാർ നിർബന്ധിതമായത്.

പൊലീസ് റിപ്പോർട്ടും ഭരണാനുകൂല സംഘടനാ നേതാക്കൾക്ക് എതിരാണ്. നേരത്തെ റിപ്പോർട്ടർ തെളിവുകൾ സഹിതം പുറത്തുകൊണ്ടുവന്ന സെക്രട്ടറിയേറ്റിലെ ആക്രി കടത്തിലും പി ഹണി ആരോപണ വിധേയനായിരുന്നു. എന്നാൽ അതിലും സർക്കാർ നടപടി എടുത്തിരുന്നില്ല. കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ച വാർത്തയും റിപ്പോർട്ടറാണ് പുറത്തുകൊണ്ടുവന്നത്.

Also Read:

Kerala
ബാലരാമപുരം കൊലപാതകം; മുമ്പും പ്രതി കുഞ്ഞിനെ മർദ്ദിച്ചിരുന്നു, ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ കൂറ്റൻ ഫ്ലക്സ് വച്ചതിൽ നേരത്തെ കന്റോൺമെൻ്റ് പൊലീസ് കേസെടുത്തിരുന്നു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനെതിരെ നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്.

സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ കെട്ടിട ഉദ്ഘാടനത്തിന്റെ ഭാഗമായി തയ്യാറാക്കിയ കൂറ്റൻ ഫ്‌ളക്‌സ് വിവാദമായതിനെ തുടർന്ന് നീക്കം ചെയ്തിരുന്നു. വിലക്ക് ലംഘിച്ച് സെക്രട്ടറിയേറ്റിൻ്റെ മതിലിനോട് ചേർന്ന് ഭരണാനുകൂല സർവീസ് സംഘടന സ്ഥാപിച്ച ഫ്‌ളക്‌സ് തിരുവനന്തപുരം കോർപ്പറേഷൻ വലിച്ചുകീറി നീക്കുകയായിരുന്നു. ഫ്‌ളക്‌സ് നീക്കണമെന്ന കോർപ്പറേഷൻ നിർദേശത്തിന് സെക്രട്ടറിയേറ്റ് എംപ്‌ളോയീസ് അസോസിയേഷൻ പുല്ലുവില നൽകിയതോടെയാണ് നടപടി. പ്ലാസ്റ്റിക്ക് ഫ്രീ സോൺ എന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നിടത്തായിരുന്നു ഉദ്യോഗസ്ഥ സംഘടന ഫ്‌ളക്‌സ് സ്ഥാപിച്ചത്.

Content Highlights:

To advertise here,contact us