കാൻസർ ബാധിതരായ രക്ഷിതാക്കളെ പുറത്താക്കി മകൾ, മതിൽചാടി പൊലീസ് എത്തിയിട്ടും രക്ഷയില്ല, ഗേറ്റ് തുറന്ന് നാട്ടുകാർ

പൊലീസ് മതിൽ ചാടിക്കടന്ന് മകളോട് സംസാരിച്ചുവെങ്കിലും മകൾ വഴങ്ങിയില്ല. ഒടുവിൽ നാട്ടുകാർ ഗേറ്റ് തള്ളിതുറക്കുകയായിരുന്നു

തിരുവനന്തപുരം : വർക്കല അയിരൂരിൽ കാൻസർ ബാധിതരായ മാതാപിതാക്കളെ പുറത്താക്കി മകൾ ഗേറ്റ് അടച്ചു. നാലാമത്തെ തവണയാണ് മകൾ മാതാപിതാക്കളെ പുറത്താക്കുന്നത്. 79 വയസ്സുള്ള സദാശിവൻ, ഭാര്യ 73 വയസ്സുള്ള സുഷമ എന്നിവരെയാണ് മകൾ സിജി വീടിന് പുറത്താക്കിയത്. അയിരൂർ പൊലീസ് സംസാരിച്ചെങ്കിലും മകൾ വഴങ്ങിയില്ല. പൊലീസ് സ്ഥലത്തെത്തിയിട്ടും മകൾ ഗേറ്റ് തുറക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ പൊലീസ് മതിൽ ചാടിക്കടന്ന് മകളോട് സംസാരിച്ചുവെങ്കിലും മകൾ വഴങ്ങിയില്ല. ഒടുവിൽ നാട്ടുകാർ ഗേറ്റ്ത ള്ളിതുറക്കുകയായിരുന്നു.

Also Read:

Kerala
'കുറ്റവാളികള്‍ എത്രപ്രമുഖരായാലും വെറുതെ വിടരുത് ';മിഹിറിന്റെ മരണംതന്നെ വല്ലാതെ ഞെട്ടിച്ചെന്ന് രമേശ് ചെന്നിത്തല

നേരത്തെയും സിജി മാതാപിതാക്കളെ പുറത്താക്കിയിട്ടുണ്ട്. പൊലീസ് മാതാപിതാക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.ഇന്ന് സബ് കളക്ടർ മുമ്പാകെ രക്ഷിതാക്കളും മകളും എത്തിയിരുന്നു. തുടർന്ന് രക്ഷിതാക്കൾക്ക് ആ വീട്ടിൽ താമസിക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം കളക്ടർ അനുവദിച്ചിരുന്നു. എന്നാൽ മകൾ ആദ്യമേ വീട്ടിലെത്തി അകത്തുകയറി ഗേറ്റ് ലോക്ക് ചെയ്യുകയായിരുന്നു.വസ്തുതർക്കമാണ് മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് അടക്കുന്നതിലേക്ക് എത്തിയതെന്നാണ് വിവരം.

content highlights : The daughter threw out her cancer-stricken parents, and even after the police arrived, The locals opened the gate

To advertise here,contact us