ബസിന് പുറത്തേക്ക് കൈയിട്ട് യാത്ര; പോസ്റ്റിൽ തട്ടി കൈയറ്റു; രക്തം വാർന്ന് യാത്രികന് ദാരുണാന്ത്യം

വൈകുന്നേരം 4.30 ഓടെയാണ് തിരുവനന്തപുരം പുളിങ്കുടി ജംഗ്ഷനിൽ അപകടം ഉണ്ടായത്.

തിരുവനന്തപുരം: ബസിൽ നിന്ന് കൈ പുറത്തേയ്ക്കിട്ട് യാത്ര ചെയ്ത മധ്യവയസ്കന് ദാരുണാന്ത്യം. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കൈ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രക്തം വാർന്നാണ് മരണം. വിഴിഞ്ഞം പുളിങ്കുടി സ്വദേശി ബെഞ്ചിലാസ്( 55) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് 4.30 ന് പുളിങ്കുടി ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബസിന്റെ ജനലിന് പുറത്തേക്ക് ബെഞ്ചിലാസ് കൈയിട്ട് ഇരിക്കുകയായിരുന്നു. ഇതിനിടെ ബെഞ്ചിലാസ് യാത്ര ചെയ്ത ബസ് എതിരെ വന്ന മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനായി റോഡിന് വശത്തേയ്ക്ക് ഒതുക്കി. ഇതിനിടെ അവിടെയുണ്ടായിരുന്ന പോസ്റ്റിൽ ഇടിച്ച് ബെഞ്ചിലാസിൻ്റെ കൈ പൂർണമായും അറ്റുപോവുകയായിരുന്നു. പിന്നാലെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Also Read:

Kerala
കാരണവർ വധക്കേസ്: ഷെറിൻ്റെ ശിക്ഷയിൽ ഇളവ് നൽകുന്നത് തെറ്റായ സന്ദേശം നൽകും; ഗവർണർക്ക് കത്ത് നൽകി രമേശ് ചെന്നിത്തല

Content highlight- Traveling with hand outside the bus, hitting the post , tragic end for the bus passenger

To advertise here,contact us