യുവ മോര്‍ച്ച മുൻ ജില്ലാ സെക്രട്ടറി സിപിഐഎമ്മില്‍

ഉപാധികളില്ലാതെയാണ് സിപിഐഎം പ്രവേശനമെന്ന് ജിത്തു രഘുനാഥ് പ്രതികരിച്ചു

പത്തനംതിട്ട: യുവമോര്‍ച്ച മുൻ ജില്ലാ സെക്രട്ടറി സിപിഐഎമ്മില്‍ ചേര്‍ന്നു. കുറച്ചു മാസങ്ങളായി ബിജെപി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിന്നിരുന്ന യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ജിത്തു രഘുനാഥാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. ബിജെപി നേതൃത്വവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് വിവരം.

ഉപാധികളില്ലാതെയാണ് സിപിഐഎം പ്രവേശനമെന്ന് ജിത്തു രഘുനാഥ് പ്രതികരിച്ചു. ജിത്തു രാഘവനൊപ്പം ആര്‍എസ്എസ് മണ്ഡലം ശാരീരിക് പ്രമുഖ് പി എസ് പ്രണവ്, എബിവിപി ജില്ലാ കമ്മിറ്റിയംഗം ശിവപ്രസാദ് എന്നിവരക്കം 60 യുവാക്കളാണ് സംഘപരിവാര്‍ ബന്ധം ഉപേക്ഷിച്ചതെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി അവകാശപ്പെടുന്നു. സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു എന്നിവര്‍ പ്രവര്‍ത്തകരെ സ്വീകരിച്ചു.

Content Highlights: Yuva Morcha district secretary in CPIM

To advertise here,contact us