പാലായിൽ സ്വകാര്യ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി

ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമെ ഇത് സ്ഥിരീകരിക്കാൻ കഴിയുവെന്ന് പൊലീസ് വ്യക്തമാക്കി.

കോട്ടയം: പാലാ മേവടയിൽ സ്വകാര്യ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി. സംഭവത്തിൽ പാലാ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു മുൻപ് മീനച്ചിലിൽ നിന്നും കാണാതായ 84 കാരൻ്റയാണോ അസ്ഥികൂടം എന്ന സംശയത്തിലാണ് പൊലീസ്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമെ ഇത് സ്ഥിരീകരിക്കാൻ കഴിയുവെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബർ 21 നാണ് 84 കാരനായ മാത്യു തോമസിനെ കാണാതായത്. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തു നിന്നാണ് ഇപ്പോൾ അസ്ഥികൂടം കിട്ടിയത്.

Also Read:

Kerala
മിഹിറിൻ്റെ മരണത്തെക്കുറിച്ച് മിണ്ടിയാല്‍ കുട്ടികളെ ഡീബാർ ചെയ്യുമെന്ന് ബ്ലാക്ക്മെയിൽ ചെയ്യുന്നതായി അമ്മ

content highlight-A skeleton found in a private backyard in Pala is suspected to be that of an 84-year-old man who went missing a month and a half ago.

To advertise here,contact us