കോട്ടയത്ത് യുവാവിൻ്റെ മർദ്ദനത്തിൽ പൊലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; ആക്രമണം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ

സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശി ജിബിൻ എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

കോട്ടയം: യുവാവിൻറെ ആക്രമണത്തിൽ പൊലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാമപ്രസാദാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് പോകവേ യുവാവ് പൊലീസുകാരനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശി ജിബിൻ എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ റോഡ് സൈഡിൽ കണ്ട തർക്കം പരിഹരിക്കാൻ വേണ്ടി ശ്യാമ പ്രസാദ് വാഹനത്തിൽ നിന്ന് ഇറങ്ങുകയായിരുന്നു. തർക്കത്തിനിടെ പ്രതി പൊലീസുദ്യോഗസ്ഥനെ പ്രതി മർദ്ദിച്ചു.

Also Read:

Kerala
സ്വത്ത് തർക്കം; മാതാപിതാക്കളെ കൊല്ലാൻ ഒരുമാസം മുൻപുള്ള മാസ്റ്റർപ്ലാൻ; മാന്നാ‍‍‍‍ർ പ്രതി റിമാൻഡിൽ

ഗുരുതരമായി പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് കസ്റ്റഡിയിലെടുത്ത ജിബിൻ. ഏറ്റുമാനൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.

Content Highlights: Police Officer Murderd in Kottayam Police Arrested Accused

To advertise here,contact us