'മരിച്ച വിദ്യാര്‍ത്ഥിയോട് കാണിക്കേണ്ട മാന്യത കാണിച്ചില്ല'; ഗ്ലോബല്‍ സ്‌കൂളിന്റെ ആരോപണം തള്ളി കുടുംബം

മിഹിര്‍ സ്ഥിരം പ്രശ്‌നക്കാരനെന്നായിരുന്നു സ്‌കൂള്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്

കൊച്ചി: മിഹിറിന്റെ മരണത്തില്‍ ഗ്ലോബല്‍ സ്‌കൂളിന്റെ ആരോപണങ്ങള്‍ തള്ളി കുടുംബം. മിഹിര്‍ മുമ്പ് പഠിച്ച ജെംസ് സ്‌കൂളില്‍ നിന്ന് ടി സി നല്‍കി പറഞ്ഞുവിട്ടെന്ന ആരോപണം തെറ്റാണെന്ന് കുടുംബം ആരോപിച്ചു. ജെംസ് സ്‌കൂളില്‍ നിന്ന് ടി സി ചോദിച്ച് വാങ്ങിയതാണെന്നും കുടുംബം പറയുന്നു.

കാര്യങ്ങള്‍ മറച്ചുവെക്കാന്‍ ഗ്ലോബല്‍ സ്‌കൂള്‍ ശ്രമിച്ചതായും കുടുംബം ആരോപിച്ചു. മരിച്ച വിദ്യാര്‍ത്ഥിയോട് കാണിക്കേണ്ട മാന്യത ഗ്ലോബല്‍ സ്‌കൂള്‍ പത്രക്കുറിപ്പില്‍ കാണിച്ചില്ലെന്നും കുടുംബം പറഞ്ഞു. മിഹിറിനെതിരെ ഗ്ലോബല്‍ സ്‌കൂള്‍ പത്രക്കുറിപ്പില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. മിഹിര്‍ സ്ഥിരം പ്രശ്‌നക്കാരനെന്നായിരുന്നു സ്‌കൂള്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ തെളിവില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നു. 'ആരോപണത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കാനാവില്ല, റാഗിങ്ങിനെക്കുറിച്ച് പരാതി ഉയര്‍ന്നത് മിഹിറിന്റെ മരണശേഷമാണ്, തിരക്കിട്ട് നടപടികള്‍ എടുക്കരുതെന്ന് പൊലീസും നിര്‍ദേശിച്ചിട്ടുണ്ട്', എന്നായിരുന്നു പബ്ലിക് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

Also Read:

Kerala
'ഒന്നും നോക്കിയില്ല കണ്ടപ്പോ അങ്ങ് പൊക്കി'; ഭക്ഷണമാണെന്ന് കരുതി തെരുവുനായ കടിച്ചുകൊണ്ടുവന്നത് കഞ്ചാവടങ്ങിയ കവർ

അതേസമയം മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ പ്രേരണ കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. നിലവില്‍ പ്രതിപ്പട്ടികയില്‍ ആരെയും ഉള്‍പ്പെടുത്തിയില്ല. അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു ആദ്യം കേസ് എടുത്തിരുന്നത്. മിഹിറിന്റെ മരണത്തില്‍ മാതാപിതാക്കളുടെയും സ്‌കൂള്‍ മാനേജ്മെന്റിലെ രണ്ടുപേരുടെയും മൊഴിയെടുത്തിരുന്നു.

വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുത്തതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പറഞ്ഞിരുന്നു. മിഹിര്‍ മറ്റ് അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനുവരി 15നായിരുന്നു തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ 26ാം നിലയില്‍ നിന്ന് ചാടിയാണ് മിഹിര്‍ ആത്മഹത്യ ചെയ്യുന്നത്.

Content Highlights: Family of Mihir rejected accusation of Global School

To advertise here,contact us