കൊല്ലം കോർപ്പറേഷനിൽ കൂട്ടരാജി; ഡെപ്യൂട്ടി മേയർ സ്ഥാനം ഉൾപ്പെടെ രാജിവെച്ച് സിപിഐ

മേയർ പ്രസന്ന ഏണസ്റ്റ് രാജിവെയ്ക്കാതായതോടെ ഡെപ്യൂട്ടി മേയർ കൊല്ലം മധു രാജിവെയ്ക്കുകയായിരുന്നു

കൊല്ലം: കൊല്ലം കോർപ്പറേഷനിൽ കൂട്ടരാജി. ഡെപ്യൂട്ടി മേയർ ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ സിപിഐ രാജിവെച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പദവികളിൽ നിന്ന് സിപിഐ ഒഴിഞ്ഞു. കോർപ്പറേഷനിലെ സിപിഐഎം-സിപിഐ തർക്കമാണ് രാജിയിൽ കലാശിച്ചത്. നിശ്ചിതകാലാവധി കഴിഞ്ഞിട്ടും സിപിഐഎം മേയർ പദവി ഒഴിയാത്തതിൽ സിപിഐയിൽ കടുത്ത അമർഷമുണ്ടായിരുന്നു.

Also Read:

Kerala
സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ വിദ്യാര്‍ത്ഥികളെ കാമ്പസില്‍ പ്രവേശിപ്പിക്കുന്നതിന് സ്റ്റേ

മേയർ പ്രസന്ന ഏണസ്റ്റ് രാജിവെയ്ക്കാതായതോടെ ഡെപ്യൂട്ടി മേയർ കൊല്ലം മധു രാജിവെയ്ക്കുകയായിരുന്നു. മേയർ സ്ഥാനം പ്രസന്ന ഏണസ്റ്റ് ഇന്ന് രാജിവെക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സവിത ദേവി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സജീവ് സോമൻ എന്നിവരാണ് മധുവിനൊപ്പം രാജിവെച്ചത്.

Content Highlights: kollam deputy mayor resigned

To advertise here,contact us