പ്രിയങ്ക ഗാന്ധി മൂന്ന് ദിവസം വയനാട്ടിൽ; ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളിൽ പങ്കെടുക്കും

എട്ടാം തീയതി രാവിലെ 9.30-ന് മാനന്തവാടിയിൽ നാലാം മൈൽ എഎച്ച് ഓഡിറ്റോറിയത്തിൽ സംഗമം നടക്കും

കൽപറ്റ: പ്രിയങ്ക ഗാന്ധി എംപി മൂന്ന് ദിവസം വയനാട്ടിൽ. ഈ മാസം 8 മുതൽ 10 വരെയാണ് വയനാട്ടിലെത്തുന്നത്. നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും.

നിയോജകമണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ, ഖജാൻജിമാരും ജില്ലാ നേതാക്കന്മാരും പങ്കെടുക്കുന്ന വിപുലമായ സംഗമങ്ങളിലും പ്രിയങ്ക പങ്കെടുക്കും.

എട്ടാം തീയതി രാവിലെ 9.30-ന് മാനന്തവാടിയിൽ നാലാം മൈൽ എഎച്ച് ഓഡിറ്റോറിയത്തിൽ സംഗമം നടക്കും.12 മണിക്ക് സുൽത്താൻ ബത്തേരിയിൽ എടത്തറ ഓഡിറ്റോറിയത്തിലും രണ്ട് മണിക്ക് കൽപറ്റയിൽ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലുമായിരിക്കും സംഗമങ്ങൾ. ഉരുൾപൊട്ടൽ ദുരന്ത ബാധിതരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വന്യജീവി ആക്രമണം എന്നീ വിഷയങ്ങളിലെ തീരുമാനങ്ങൾ നിർണായകമാകും.

Also Read:

National
ഡല്‍ഹി തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഇത്തവണയും നേട്ടമുണ്ടാക്കില്ലെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം

Content Highlights: Priyanka Gandhi's Wayanad visit

To advertise here,contact us