ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം; പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ഈരാറ്റുപേട്ട മുൻസിപ്പൽ യൂത്ത് ഫ്രണ്ടാണ് പരാതി നൽകിയത്

കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ബിജെപി നേതാവ് പിസി ജോർജിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. ജനുവരി അഞ്ചിന് നടന്ന ചാനൽ ചർച്ചയിൽ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ മതസ്പർദ്ധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു പി സി ജോർജിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്.

Also Read:

Kerala
പകുതി വില തട്ടിപ്പ്: ലാലി വിൻസെൻ്റിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഈരാറ്റുപേട്ട മുൻസിപ്പൽ യൂത്ത് ഫ്രണ്ടാണ് പരാതി നൽകിയത്. മുൻപും സമാന കേസിൽ ജാമ്യത്തിൽ തുടരുന്ന പിസി ജോർജ് ജാമ്യവ്യവസ്ഥകൾ ലംഘിച്ച് വീണ്ടും വിദ്വേഷ പരാമർശങ്ങൾ നടത്തിയത് കേസിൽ തിരിച്ചടിയായി. ജാമ്യം തള്ളിയ സാഹചര്യത്തിൽ പിസി ജോർജിന്റെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. അതേസമയം ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് പിസി ജോർജിന്റെ അഭിഭാഷകർ അറിയിച്ചു.

content highlight- Hate speech on channel discussion; Court rejects PC George's anticipatory bail plea

To advertise here,contact us