ദാ വരുന്നു കെ ഹോം; ലോകമാതൃക കടമെടുത്ത് ചെറിയ ചെലവില്‍ താമസം

10 കിലോ മീറ്റര്‍ ചുറ്റളവിലുള്ള ഒഴിഞ്ഞു കിടക്കുന്ന വീടുകളാവും പദ്ധതിക്കായി പ്രയോജനപ്പെടുത്തുക

തിരുവനന്തപുരം: സംസ്ഥാനത്ത് ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഉപയോഗപ്പെടുത്തി 'കെ ഹോം' ടൂറിസം പദ്ധതി ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിന്റെ പ്രാരംഭ നടപടികള്‍ക്കായി അഞ്ച് കോടി രൂപ വിലയിരുത്തി. ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാര്‍ എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ കെ ഹോം പദ്ധതി നടപ്പിലാക്കുക.

10 കിലോ മീറ്റര്‍ ചുറ്റളവിലുള്ള ഒഴിഞ്ഞു കിടക്കുന്ന വീടുകളാവും പദ്ധതിക്കായി പ്രയോജനപ്പെടുത്തുക. സംസ്ഥാനത്ത് നിരവധി വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഉടമകളുമായി ബന്ധപ്പെട്ട് അവര്‍ക്ക് കൂടി വരുമാനം ഉറപ്പാക്കുന്ന രീതിയില്‍ ഈ വീടുകള്‍ ടൂറിസത്തിനായി ഉപയോഗിക്കുമെന്നാണ് ധനമന്ത്രി ബജറ്റ് അവതരത്തില്‍ പറഞ്ഞത്.

Also Read:

Kerala
വയനാടിന് 750 കോടി; മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് ബജറ്റില്‍ തുക

ലോകമാതൃക കടമെടുത്ത് ചെറിയ ചെലവില്‍ താമസം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഉടമയുടെ വരുമാനം മാത്രമല്ല, ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ സുരക്ഷയും പദ്ധതിയിലൂടെ മുന്നില്‍ കാണുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം.

Content Highlights: kerala government Introduce K Home in kerala budget 2025

To advertise here,contact us