കാസര്‍കോട് സിപിഐഎമ്മിന് പുതിയ നേതൃത്വം; എം രാജഗോപാലന്‍ എംഎല്‍എ ജില്ലാ സെക്രട്ടറി

ജില്ലാ കമ്മിറ്റിയില്‍ ഒന്‍പത് പേര്‍ പുതിയതായി ഇടംപിടിച്ചപ്പോള്‍ മുന്‍ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ഏഴ് പേരെ ഒഴിവാക്കി

കാസര്‍കോട്: സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം രാജഗോപാലന്‍ എംഎല്‍എയെ തിരഞ്ഞെടുത്തു. സിപിഐഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള കാസര്‍കോട് ജില്ലാ സമ്മേളനമാണ് രാജഗോപാലനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ജില്ലാ കമ്മിറ്റിയില്‍ ഒന്‍പത് പേര്‍ പുതിയതായി ഇടംപിടിച്ചപ്പോള്‍ മുന്‍ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ഏഴ് പേരെ ഒഴിവാക്കി.

Also Read:

Kerala
ദേവേന്ദുവിന്റെ കൊലപാതകം; പ്രതി ഹരികുമാറിന് മാനസിക പ്രശ്നമില്ലെന്ന് ഡോക്ടറുടെ സാക്ഷ്യപത്രം

മാധവന്‍ മണിയറ, രജീഷ് വെള്ളാട്ട്, ഷാലു മാത്യു, പി സി സുബൈദ, എം മാധവന്‍, പി പി മുഹമ്മദ് റാഫി, മധു മുതിയക്കാല്‍, ഓമന രാമചന്ദ്രന്‍, സി എ സുബൈര്‍ എന്നിവരാണ് ജില്ലാ കമ്മിറ്റിയില്‍ പുതിയതായി ഇടംപിടിച്ചത്. എം വി ബാലകൃഷ്ണന് പുറമേ ടി രഘുദേവന്‍, കുഞ്ഞിരാമന്‍, എം വി കൃഷ്ണന്‍, പി അപ്പുക്കുട്ടന്‍, എം ലക്ഷ്മി, കെ സുധാകരന്‍ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. പി ജനാര്‍ദ്ദനന്‍, എം രാജഗോപാലന്‍,കെ വി കുഞ്ഞിരാമന്‍, വി കെ രാജന്‍, സാബു അബ്രഹാം, കെ ആര്‍ ജയാനന്ദ, വി വി രമേശന്‍, സി പ്രഭാകരന്‍, എം സുമതി, വി പി പി മുസ്തഫ, ടി കെ രാജന്‍, സിജി മാത്യു, കെ മണികണ്ഠന്‍, ഇ പത്മാവതി, പി ആര്‍ ചാക്കോ, ഇ കുഞ്ഞിരാമന്‍, സി ബാലന്‍, ബേബി ബാലകൃഷ്ണന്‍, സി ജെ സജിത്ത്, ഒക്ലാവ് കൃഷ്ണന്‍, കെ എ മുഹമ്മദ് ഹനീഫ്, എം രാജന്‍, കെ രാജമോഹന്‍, ഡി സുബ്ബണ്ണ ആള്‍വ്വ, ടിഎംഎ കരീം, പി കെ നിഷാന്ത്, കെ വി ജനാര്‍ദ്ദനന്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയില്‍ തുടരും.

അതേസമയം മൂന്ന് ദിവസമായി നീണ്ടുനിന്ന ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനമാകും. വൈകിട്ട് സീതാറാം യെച്ചൂരി-കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ (നോര്‍ത്ത് കോട്ടച്ചേരി) നടക്കുന്ന സമാപന സമ്മേളനം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് നാലിന് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ നിന്ന് റെഡ് വൊളന്റിയര്‍മാരുടെ മാര്‍ച്ച് ആരംഭിക്കും. പന്ത്രണ്ടായിരം വൊളന്റിയര്‍മാരാണ് മാര്‍ച്ചില്‍ അണിനിരക്കുന്നത്. അരലക്ഷം പേര്‍ പൊതുസമ്മേളന നഗരിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights- m rajagopakan selected as new district secretary of cpim in kasaragod

To advertise here,contact us